കാതിലമൃതായി പെയ്തിറങ്ങുന്ന
സംഗീതം
ആത്മാവിൻ നാദം.
മനസ്സിൽ വിരിയുമൊരായിരം വർണ്ണങ്ങൾ,
ഓരോ സ്വരത്തിലും തുടിക്കുന്ന ജീവൻ
ഓർമ്മതൻ താഴ്‌വരയിൽ വിരിയും പൂക്കൾ
ഇഴനെയ്തൊരീണത്തിൽ ലയിച്ചനേരം.
മഴത്തുള്ളി വീഴും ഇലചാർത്തിൽ
കുയിലിന്റെ പാട്ടായി കാറ്റിന്റെ ഓരം.
നിശബ്ദത മറ നീക്കി
അലകടൽത്തിരയുടെ താരാട്ടുപാട്ടുകൾ,
പ്രകൃതി പാടുന്നു, സംഗീതമായി.
നാദങ്ങളിൽ അലിയുന്ന ഭാവങ്ങൾ
-ജെമിനി കെ രാജ് –
