ചിന്തകളെ മരവിപ്പിച്ചു,
കണ്ണുകളെ ഇരുട്ടിലാക്കി
ഓർമ്മകൾ മായ്ച്ചു സ്വപ്‌നങ്ങളില്ലാതാക്കുന്ന
കനിവിൻ ഉറവകൾവറ്റുന്ന
ഉറ്റവരേം ഉടയവരേം അകറ്റി
ജീവിതം തനിച്ചാക്കുന്ന
ശൂന്യത മാത്രമാക്കുന്ന
ലഹരിയകറ്റൂ..
ലഹരി ഒരു മരീചിക.
ക്ഷണികമാം സുഖം വെടിഞ്ഞു
സ്നേഹത്തിൻ മധു നുകർന്നു
സ്വപ്നത്തിൻ ചിറകിലേറി
ജീവിത ലക്ഷ്യങ്ങൾ നേടി
ജീവിത ലഹരിയിലാസ്വദിക്കൂ..
-ജെമിനി കെ രാജ്-
