കുരുത്ത കെട്ട തലച്ചോറ്
മുറിവുകളെല്ലാം ഓരോരോ
കോശത്തിലായി
എണ്ണിത്തിട്ടപ്പെടുത്തി
അലങ്കരിച്ചു വയ്ക്കും,
വേണ്ടപ്പോ വേണ്ടപ്പോ
ഓരോന്നായെടുത്ത്
മുന്നിലിട്ടുതരും
പിന്നേം പിന്നേം
വേദനിപ്പിക്കും
അങ്ങനെ വേദനിക്കുമ്പോ
ഔദാര്യമെന്നോണം
കണ്ണീരിനെ കൂട്ടിനയയ്ക്കും
ആർക്കും വേണ്ടാത്തതെങ്കിലും
തോന്ന്യാസി പഴുത്ത വ്രണങ്ങൾ
ഒരുക്കി ആർട്ട് ഗ്യാലറി
പണിഞ്ഞു വയ്ക്കും,
അങ്ങനെ ഫ്രെയിം ചെയ്തു
പ്രദർശിപ്പിച്ച നൊമ്പരങ്ങളെയാണത്രേ
മറന്നു കളയാനെന്തെളുപ്പമെന്നു
പുച്ഛിക്കുന്നത്, പക്ഷേ എങ്ങനെയാണ്
മറന്നു കളയേണ്ടതെന്നുമാത്രം
ആർക്കും പറഞ്ഞു തരാനറിയേമില്ല..!

1 Comment
👌👍♥️💯🔥