എന്നെ മറന്നു
തുടങ്ങുമ്പോഴൊക്കെയും
ഞാൻ നിന്നെയോർക്കും,
നിന്റെ കൈവിരലുകൾ
എന്റെ കണ്ണീരിനെ
പുൽകിയതോർക്കും
നീ നൽകിയ ചുംബനങ്ങൾ
എന്റെ മുറിവുകളെ
മായ്ച്ചുകളഞ്ഞതോർക്കും
എന്റെ ഉറക്കമില്ലായ്മയിൽ
നീ കടം നൽകിയ
താരാട്ടുകൾ ഓർക്കും
അങ്ങനെയങ്ങനെ
നിന്റെയോർമകളിൽ
ഞാൻ പുനർജ്ജനിയ്ക്കും..

1 Comment
👍🔥💯