നീലവെളിച്ചത്തിൻ സ്‌ക്രീനിൽ
മിഴിമുന കോർത്ത്
വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന
പല പല കാഴ്ചകൾ
പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്ങുകൾ
കാറ്റുപോലെ വീശിയടിക്കും വാർത്തകൾ
ഫെയ്ക്കും ഫെയ്ക്കല്ലാത്തതും
ഹൃദയത്തിൻ കാഴ്ചകൾ
സ്റ്റാറ്റസായി മാറുന്നു
വിരസമാം നിമിഷങ്ങളെ സരസമാക്കുന്ന മീഡിയ
വ്യാജത്തിൻ നിഴൽ വീഴ്ത്തി
നീലവെളിച്ചത്തിൻ സ്‌ക്രീനിൽ
മിഴിമുന കോർത്ത്
വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന
പല പല കാഴ്ചകൾ
പുതു പുതു സൗഹൃദങ്ങൾ
കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്
കാറ്റുപോലെ വീശിയടിക്കും വാർത്തകൾ
ഫെയ്ക്കും ഫെയ്ക്കല്ലാത്തതും
ഹൃദയത്തിൻ കാഴ്ചകൾ
സ്റ്റാറ്റസായി മാറുന്നു
വിരസമാം നിമിഷങ്ങളെ
സരസമാക്കുന്ന മീഡിയ
വ്യാജത്തിൻ നിഴൽ വീഴ്ത്തി
സത്യത്തിൻ മുഖം മറച്ചിടും
ഏകാന്തതയിൽ കൂട്ടായി വന്നിടും
അറിവുകൾ വിരൽത്തുമ്പിലെത്തിക്കും
മീഡിയ.
ഓർക്കുക,
വെർച്വൽ ലോകത്തിനപ്പുറം
യാഥാർഥ്യമാം ലോകത്തെ,
വാക്കുകൾക്കായി
കൊതിക്കുന്ന കാതുകൾ
കൈപിടിച്ചൊഴുകാൻ
കൊതിക്കുന്ന സ്നേഹം
കാത്തിരിക്കുന്ന മനസ്
ഡേറ്റയിലല്ല,
മനുഷ്യരിലാണന്നോർക്ക.
-ജെമിനി കെ രാജ്
