ഓരോ നീക്കവും ജാഗ്രതയോടെ
ചെയ്യുകിൽ,
വിജയം നേടിടാം ജീവിതമാം
ചതുരംഗത്തിൽ.
ഭാഗ്യനിർഭാഗ്യങ്ങൾ നിയന്ത്രിച്ചിടും
ചൂതാട്ടം നിരന്തരം നടക്കുമീയൂലക വാഴ്‌വിൽ,
ചതി തൻ പകിടയെറിഞ്ഞു
തളർത്തിടുന്നു മർത്യനെ
വിധിയെന്ന അദൃശ്യനാം കളിക്കാരൻ
നിനച്ചിരിക്കാതെ ചിലനേരം.

1 Comment
♥️♥️