അറിയാതെ പെയ്തൊരു വേനൽ മഴയിൽ
നിനവിലൊരു നനവായി
വന്നു നീ
അപരിചിത നേത്രങ്ങൾക്കൊണ്ടു നാം
പരസ്പരം പുഞ്ചിരി പങ്കുവച്ചു
അരികിലെന്നുമൊരു ഉപാധിയില്ലാസ്നേഹമായി
പെയ്തൊഴുകുമ്പോൾ
പ്രിയ സുഹൃത്തേ,
നിനക്കായി വാക്കുകൾ
ഹൃദയത്തിൽ കൊരുക്കുന്നു ഞാൻ നിനക്കായെഴുതിയ
സൂര്യോദയങ്ങൾ,
നിന്നോർമ്മകളിൽ കവിതയായി.
അറിയാതെ നാം കണ്ട നേരം
മിഴികൾ സാകൂതമുഴിഞ്ഞു
ചുണ്ടിൽ മൃദു സ്മിതം തൂകി
പാദങ്ങളിടറാതെ കാത്തു നീ
സ്നേഹത്തിൻ കൈപിടിച്ചു നാം
നടന്നു ഒരേ പാതയിലൂടെ..
ജെമിനി കെ രാജ്
