അന്യന്റെ കൈയ്യിൽ മണ്ണു
പിടഞ്ഞപ്പോൾ
കണ്ണിൽ തീ പാറിയവൻ ആദിവാസി
വെട്ടിത്തെളിച്ച വീഥികൾ
രക്തം നനച്ച കഥകൾ
അവരുടെ നൃത്തം ഭൂമിയുടെ മിടിപ്പ്
അവരുടെ പാട്ട് ചരിത്രത്തിൻ ശ്വാസം
അവരുടെ ചിരിയിൽ
പ്രകൃതിയുടെ വസന്തം.
ആദിവാസി,
അവരുടെ കാലുകൾക്ക്
വിശ്രമമില്ല
അവരുടെ ചുവരുകൾക്ക്
സിമന്റ് കട്ടകളില്ല,
അവർ തണുപ്പിൽ വിറക്കുന്നു
ചൂടിൽ ഉരുകുന്നു
മഴയിൽ നനയുന്നു
അവരുടെ കാടും അവരുടെ മണ്ണും
അവർക്കു സ്വന്തം.
-ജെമിനി കെ രാജ്-
