പുതുവർഷത്തിൻ പുത്തൻപ്രതീക്ഷകൾ
തൻ പുതുവെളിച്ചം,
മലയാളമണ്ണിൽ നിറച്ചുകൊണ്ടെത്തിടുന്നു
പൊൻചിങ്ങപ്പുലരി.
കലിതുള്ളിയാടും കർക്കിടകപ്പെരുമഴയിൽ കുളിച്ചുനിൽക്കും കേരളഭൂമി,
പുതുപുഷ്പങ്ങൾ ചൂടിനിന്നിടുന്നു.
മാവേലിമന്നനെ വരവേറ്റിടാൻ,
ഓണപ്പൂവിളികൾക്കായ്
നാടും മാലോരും
ചമഞ്ഞൊരുങ്ങി നിൽക്കും
നാളുകൾ വരവായ്.
