അവരുടെ ഗാലറിയിൽ
പട്ടിണി ‘ഗ’ പോലെ ചുളുക്കിയ
കുഞ്ഞു നട്ടെല്ലുകളില്ല.
പലായനങ്ങൾ കയറ്റിറക്കങ്ങൾ
ഏകി ‘സ’ പോലെ
കൂട്ടിക്കെട്ടിയ ഭാണ്ഡങ്ങളില്ല.
അവർ ലോകനേതാക്കൾ ഫോട്ടോഗ്രാഫർമാർ,
ഉദയങ്ങൾ പരന്ന സ്വന്തമാകശങ്ങളെ പിന്നേയും പിന്നേയും പ്രഭയേറും
ഫ്രെയിമുകളാക്കുന്ന തിരക്കിലെത്രെ!

2 Comments
Nice
❤️❤️