കാലമേറെയായ് അടിമത്തം
തുടച്ചു നീക്കിയിട്ടെന്നാകിലും,
മനുഷ്യനെന്നുമൊരടിമ തന്നെ.
മനോവികാരങ്ങൾ തൻ,
സ്നേഹബന്ധങ്ങൾ തൻ,
അനുഭവങ്ങൾ പകർന്നു നൽകിയ
മനോവ്യഥകൾ തൻ,
ആരുമറിയാതുള്ളിലൊളിപ്പിയ്ക്കും
ഭീതികൾ തൻ, അപകർഷതകൾ തൻ,
കരങ്ങളിൽ നിരന്തരം
പിടഞ്ഞു തീരും പാവം അടിമ.
