സ്ത്രീ,
അവൾ ചിന്തയാണ്
അവൾ ജ്വാലയാണ്
കാലത്തിൻ അടിത്തട്ടിൽനിന്നുയർന്നു വരുന്ന സത്യം
സമത്വം
അവൾക്കുള്ള കരുണയല്ല
അവൾക്കുള്ള നീതിയാണ്
കരുണയുടെ ഭാഷയും
സഹനത്തിന്റെ ദർശനവും
അവളുടെ ഹൃദയത്തിൻ
മർമ്മരങ്ങൾ.
അവളുടെ കണ്ണുകളിൽ
ഒളിച്ചിരിക്കുന്നു
അനന്തസ്വപ്നങ്ങളിൻ
പ്രകാശം.
ജെമിനി കെ രാജ്
