ആയുധങ്ങൾ പലവിധമുണ്ടീയുലകിൽ,
പക തൻ ചുഴികൾ പതിയിരിക്കുമീ കാലത്തിൽ.
മാരകമാം മുറിവേൽപ്പിക്കും ചിലവ,
പുറമേ കാണാമുറിവുകൾ നൽകുന്നു ചിലപ്പോൾ,
ഒരു തുള്ളി രക്തം പോലും ചിന്തിടാതെ,
ഒരിക്കലും ഉണങ്ങാമുറിവുകൾ തീർക്കും
ആയുധമല്ലോ വാക്കുകൾ.
കൂരമ്പു പോൽ കുത്തിക്കൊള്ളും വാക്കുകൾ ഏല്പിച്ചിടും നൊമ്പരം
മറക്കുകില്ല ജീവനുള്ള നാൾ വരെ.
