ആരോഗ്യമുള്ള തനുവും മനവുമല്ലോ
മർത്യനീ ലോകജീവിതത്തിൽ
നേടാനാകും വിലപ്പെട്ടതാം സമ്പാദ്യം.
മാറാരോഗങ്ങൾ തളർത്തിടും ദേഹത്തെയും
മനത്തെയുമൊരു പോൽ.
തകർത്തു കളയും ചിലപ്പോൾ
സമ്പത്തിനെയും.
രോഗിയാകും അവസ്ഥയിൽ
നിസ്വനായ്, നിസ്സാരനായ് പോകും
പലപ്പോഴും,
എത്രമേൽ കരുത്തനാകിലും മർത്യൻ.
