Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ പഠന ജീവിത പരീക്ഷണങ്ങൾ!
അനുഭവം ജീവിതം പ്രചോദനം സ്‌കൂൾ / കോളേജ്

എന്റെ പഠന ജീവിത പരീക്ഷണങ്ങൾ!

By Pavithra UnniSeptember 24, 2025Updated:October 9, 20251 Comment3 Mins Read260 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്കൂളിലെ പഠിപ്പിസ്റ്റുകളിൽ ഒരാളും സർവോപരി ലൗഡ് സ്പീക്കറും സ്ഥലത്തെ പ്രധാന പയ്യൻസുമായ(പയ്യൻസിന്റെ സ്ത്രീലിംഗം എന്താണാവോ!) ഈ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂൾ യുവജനോത്സവം, സ്പോർട്സ് ഡേ, ടി വി കാണൽ പോലുള്ളവ ഒഴിവാക്കിയുള്ള പഠനം അല്ല എന്റെ രീതി. പി ജി വരെ പഠിച്ചിട്ടും ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് പഠിക്കുക, പാതിരാ കോഴി കൂവുന്നത് വരെ പഠിക്കുക, കാൽ വെള്ളത്തിൽ ഇട്ടു പഠിക്കുക, കാപ്പി കുടിച്ചു ഉറക്കം ഒഴിവാക്കി പഠിക്കുക തുടങ്ങിയ മാമ്മൂലുകൾ ഒന്നും സ്വീകരിക്കാത്ത ഒരു നല്ല വിദ്യാർത്ഥിയായിരുന്നു ഞാൻ! അന്നും ഇന്നും ക്വാണ്ടിറ്റിയേക്കാൾ ക്വാളിറ്റി ആയിരുന്നു എന്റെ തുറുപ്പുചീട്ട്. എന്റെ മാർക്ക്‌ ഷീറ്റ് കാണുമ്പോൾ, ‘ഇവൾ പഠിക്കുന്നത് ഞാൻ കാണാറേ ഇല്ലല്ലോ’ എന്ന ആത്മഗതം പുറപ്പെടുവിക്കാനായിരുന്നു അച്ഛന്റെ വിധി!

എന്തായാലും എന്റെ പഠന രീതിയുടെ ഏകദേശ രൂപം മനസിലായല്ലോ? ക്ലാസിൽ ശ്രദ്ധിക്കുക, പറ്റുമെങ്കിൽ സ്കൂളിലെ ഒഴിവ് പീരിയഡിൽ തന്നെ ഹോംവർക് തീർക്കുക, കൃത്യമായി റിവിഷൻ നടത്തുക എന്നതായിരുന്നു എന്റെ രീതി. ടി വി കണ്ടോണ്ട് പഠിക്കാൻ കഴിയുന്ന അപൂർവ കഴിവും അക്കാലത്ത് ഞാൻ ആർജിച്ചിരുന്നു! സാധാരണ ഹൈ സ്കൂളിൽ എത്തുമ്പോൾ കേബിൾ കണക്ഷൻ കട്ട്‌ ചെയ്യുന്ന അനാചാരം ഉള്ള ഒരു നാടായിരുന്നു എന്റേത്. പക്ഷെ എന്റെ വീട്ടിൽ എപ്പോഴും ഓൺ ആയിരിക്കുന്ന രണ്ട് സംഭവങ്ങളായിരുന്നു -ഒന്ന് ഹാളിലെ ടി വി, രണ്ട് അടുക്കളയിലെ അമ്മയുടെ റേഡിയോ.

അങ്ങനെ സൺ ടി വി, ഏഷ്യാനെറ്റ്‌, സോണി, സ്റ്റാർ പ്ലസ്‌…കൂട്ടിന് വി സി ആറിൽ സിനിമ കാണൽ ഒക്കെയായി അടിച്ചുപൊളിച്ചു പത്താം ക്‌ളാസിൽ പഠിച്ചോണ്ടിരിക്കുകയാണ് കഥാനായിക. പക്ഷെ ആർക്കോ എന്റെ ഈ സുഖ ജീവിതം ഇഷ്ടമായില്ല! പത്താം ക്ലാസിന്റെ സ്റ്റഡി ലീവ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ വിളിക്കാത്ത ഒരഥിതി കയറി വന്നു-വേനൽക്കാലത്തിന്റെ ഉറ്റ സുഹൃത്തായ ആ കശ്മലന്റെ പേരായിരുന്നു-ചിക്കൻ പോക്സ്!

അങ്ങനെ കഥാനായിക ചിക്കൻ പോക്സും പിടിച്ചു കിടപ്പിലായി! ഒറ്റയ്ക്കല്ല, കോളേജിൽ പഠിക്കുന്ന ഏട്ടനും ഉണ്ട്. അമ്മ, അച്ഛൻ, ചേച്ചി ഇവരൊക്കെ ചെറുപ്പത്തിൽ തന്നെ ഈ രോഗം വന്നു പോയവർ ആയതിനാൽ അവർ പരിചരണം ഏറ്റെടുത്തു. പ്രത്യേകിച്ച് ചികിത്സ ഒന്നുമില്ലല്ലോ ഇതിന്. വന്നു പോകുന്നത് വരെ അനുഭവിക്കുക തന്നെ! SSLC പരീക്ഷ പഠന അവധി ആണെന്ന് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു, എന്റെ കൈ വിരലുകൾക്കിടയിൽ പോലും കുരുക്കൾ ആയിരുന്നു. പുസ്തകം പിടിക്കാൻ പോലും പറ്റില്ല. നീണ്ട ‘കൂന്തൽ’ ഒക്കെ ജട കെട്ടി. കണ്ണിന് സ്‌ട്രെയിൻ കൊടുക്കാൻ പറ്റാത്തത് കൊണ്ടു പഠനം എല്ലാം ഗുദാ ഗവാ!

പരീക്ഷയ്ക്ക് കുറച്ച് ദിവസം മുൻപ് കുളിച്ചു. അച്ഛൻ ഹെഡ് മാസ്റ്ററെ പോയി കണ്ടപ്പോൾ പരീക്ഷ എഴുതാൻ സമ്മതിച്ചു. അന്ന് ഈ സേ പരീക്ഷ ഒന്നുമില്ല. ആ തവണ എഴുതാൻ പറ്റിയില്ലെങ്കിൽ ഒരു വർഷം നഷ്ടമാകും. അങ്ങനെ പരീക്ഷകൾ തുടങ്ങി. ജട പിടിച്ച മുടി ഒരു ഷോൾ കൊണ്ടു കെട്ടി വച്ചു പോയി പരീക്ഷകൾ എഴുതി. ഭയങ്കര ക്ഷീണം ആയിരുന്നു. കണ്ണിൽ ഇരുട്ട് കയറിയ പോലെ ഒക്കെ തോന്നും ഇടയ്ക്ക്. അച്ഛന് അന്നൊരു മഹീന്ദ്ര ജീപ്പുണ്ട്. പരീക്ഷ കഴിയും വരെ അച്ഛൻ കാത്തുനിൽക്കും. ജനലിലൂടെ നോക്കുമ്പോൾ ജീപ്പ് കാണാം. തളർച്ച തോന്നുമ്പോൾ ജീപ്പിലേക്ക് നോക്കും. പിന്നെ സർവ ശക്തിയുമെടുത്ത് എഴുതി തീർക്കും.

സാധാരണ സ്കൂളിൽ കുപ്പിയിൽ വെള്ളം കൊണ്ടു വരുന്നവർ കുറവാണ്. കാരണം ബസിൽ വരുന്നവരാണ് അധികം. ബാഗും കൊണ്ടു തിരക്കുള്ള ബസിൽ വരുന്നവർക്ക് വെള്ളം കൊണ്ടു വരുന്നത് റിസ്ക് ആയിരുന്നു. എങ്ങാനും മറിഞ്ഞു പോയാൽ ബസുകാരുടെ ചീത്ത കേൾക്കേണ്ടി വരും. ഞാൻ സൈക്കിളിൽ വന്നിരുന്നത് കൊണ്ട് എന്റെ വെള്ളത്തിന് ആവശ്യക്കാർ ഉണ്ടായിരുന്നു; പ്രത്യേകിച്ച് പരീക്ഷാക്കാലത്ത്. എന്നാൽ ഇത്തവണ ആരും അടുത്തും വന്നില്ല, വെള്ളവും ചോദിച്ചില്ല! ചിക്കൻ പോക്സ് പകരുന്ന സ്റ്റേജ് അല്ലായിരുന്നു, എന്നിട്ടും.

അങ്ങനെ പരീക്ഷ അല്ല പരീക്ഷണം കഴിഞ്ഞു. പരീക്ഷകൾ കഴിഞ്ഞാണ് ഞാൻ എന്റെ മുടിയുടെ കുരുക്ക് അഴിക്കാൻ ഇറങ്ങിയത്. എണ്ണ തേച്ച് തേച്ച് ഒരുപാട് ദിവസം വേണ്ടി വന്നു അതൊന്ന് പഴയ രൂപത്തിൽ ആക്കാൻ. ചിലയിടത്ത് ഒക്കെ കത്രികയും പ്രയോഗിക്കേണ്ടി വന്നു.

ഒടുവിൽ റിസൾട്ട്‌ വന്നു. ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു. ചിക്കൻ പോക്സ് വന്നില്ലായിരുന്നുവെങ്കിൽ? റാങ്ക് കിട്ടിയേനെ എന്നൊന്നും അവകാശവാദമില്ല. എങ്കിലും 550 ന് മുകളിൽ മാർക്ക്‌ കിട്ടിയിരുന്നെങ്കിൽ ഞാൻ സെക്കന്റ്‌ ഗ്രൂപ്പ് എടുത്ത് ഇപ്പോൾ ഡോക്ടർ ആയേനെ! അങ്ങനെ മെഡിക്കൽ രംഗത്തിന് കിട്ടാതെ പോയ ഒരു മാണിക്യമാണ് ഞാൻ😃

ജീവിതത്തിൽ ഓരോന്നും ഓരോ വഴിത്തിരിവുകളാണെന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. ഡോക്ടർ ആയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ശോഭിക്കാൻ സാധ്യത ഇല്ലാത്ത ഒരു പ്രൊഫഷൻ ആയിരുന്നേനെ. ജേർണലിസം എനിക്ക് നൽകിയ അനുഭവങ്ങൾ, സൗഹൃദം, എഴുത്ത് ഒക്കെ എനിക്ക് നഷ്ടമായേനെ… എല്ലാം നല്ലതിന്!

(തുടരും)

പത്താം ക്ലാസ്സ്‌ കഴിഞ്ഞല്ലേ ഉള്ളൂ, ഇനി പ്രീ ഡിഗ്രി, ഡിഗ്രി, പോസ്റ്റ്‌ ഗ്രാജുവേഷൻ പരീക്ഷണങ്ങൾ കൂടി ഉണ്ട്. വഴിയേ പറയാം. അപ്പോഴല്ലേ ഭാവം വരൂ…

നിങ്ങൾക്ക് പത്താം ക്‌ളാസിൽ എത്ര മാർക്ക്‌ ഉണ്ടായിരുന്നു? A + കാരുടെ കണക്കും കേൾക്കട്ടെ.

#SSLC #memories

പ്രീഡിഗ്രിയും ഒരു ഡിഗ്രി അല്ലെ?
Post Views: 72
3
Pavithra Unni

I pen my thoughts here. I am here to make a signature…

1 Comment

  1. Suresh on October 9, 2025 12:07 AM

    👌👍❤️💯🙏🙏🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.