എനിക്കേറെ
പ്രിയപ്പെട്ടവളാണ് ഞാൻ..
എന്നെ ഏറ്റവും കൂടുതൽ
സ്നേഹിച്ചവൾ..
ആകാശത്തോളം സ്വപ്നം
കാണാൻ പഠിപ്പിച്ചവൾ..
അറ്റമില്ലാത്ത
ആഗ്രഹങ്ങൾക്ക്
ചിറകുകളായവൾ ..
ഓടിതളർന്നപ്പോൾ താങ്ങും
തണലുമായവൾ..
കരഞ്ഞു കലങ്ങിയപ്പോൾ
മാടോടക്കി പിടിച്ചവൾ..
നിന്നെയറിയാൻ നിന്നോളം
വേറെയാരുമില്ലെന്ന
തിരിച്ചറിവ് തന്നവൾ..
അതെ.. അവളാണ്..എനിക്ക് എല്ലാം!
