കൈക്കുമ്പിളിൻ വലുപ്പത്തിൽ
നെഞ്ചിൽ മിടിക്കുമീ
ഇത്തിരിയുള്ളോരു ഹൃദയം,
നിയന്ത്രിച്ചിടുന്നു മനുഷ്യശരീരത്തിലെ
ഓരോ അണുവിനെയും ചലനത്തെയും.
ഒരു മാത്ര മിടിപ്പൊന്നു തെറ്റുകിൽ
നൂൽപ്പാലത്തിന്മേൽ ആടിടുന്നു പ്രാണൻ.
എത്ര രഹസ്യങ്ങൾ, നൊമ്പരങ്ങൾ,
വികാരവിചാരങ്ങൾ,
ഒളിപ്പിച്ചിടുന്നു ആരുമറിയാതെയീ
കുഞ്ഞുഹൃദയം.
