ചോര ചായം കലർത്തിയ പ്രിയ ഹൃദയമേ
വാക്കുകൾ പിറക്കുന്നിടം നീ
നിന്നോരോമിടുപ്പിലും
ഇന്നലകളുടെ ഓർമ്മകൾ
തിരുകുന്നൊരിടമല്ലോ നീ
ജീവിതത്തിൻ തിരകളേറ്റുവാങ്ങുന്ന തീരം നീ
ജീവന്റെ കവാടവും നീയല്ലോ
നിൻ താളം നിശ്ചലമാകുംവരെ
നിറമുള്ള സ്വപ്നങ്ങൾ
കണ്ടുണരട്ടെ ഞാൻ…
-ജെമിനി കെ രാജ് –
