കാണുന്ന സ്വപ്നങ്ങൾക്കൊന്നും
അവസാനമുണ്ടായിട്ടില്ല..
മനസ്സിൽ പൂത്തുലഞ്ഞ
ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും
ഒരൊറ്റമുണ്ടായിട്ടില്ല..
എന്നിട്ടും ചില ഇഷ്ടങ്ങൾ
ഇപ്പോഴും ഇഷ്ടങ്ങളായിത്തന്നെ
നിലനിൽക്കുന്നു..
എങ്ങനെയോക്കെ ആവരുതെന്നു ആഗ്രഹിക്കുന്നുവോ,
അതേ പാതകളിലേക്ക് തന്നെ ജീവിതം സ്വയം ദിശ മാറിപോകുന്നുവെന്ന തോന്നൽ യാഥാർഥ്യമായികൊണ്ടിരിക്കുകയാണ്..
ഹൃദയത്തിന്റെ അകത്തളങ്ങളിൽ
പലപ്പോഴായി മുറിവേൽക്കാറുണ്ട്…
ഓരോ നീറ്റൽ അനുഭവപ്പെടുമ്പോഴും
കണ്ണുകൾ മാറിനിന്നു കരയാറുമുണ്ട്..
പക്ഷേ
ചുണ്ടുകളതാരോടും പറയാറില്ല,
പകരം പുഞ്ചിരിച്ചു നിൽക്കും,
തന്നെ കളിയാക്കിയവരുടെയും,
വേദനിപ്പിച്ചവരുടെയും,
പരിഹസിച്ചവരുടെയുമെല്ലാം
മുന്നിൽ…
കരഞ്ഞുകൊണ്ട് ചിരിക്കുന്ന
നിന്നെ ഒരുപാടിഷ്ടമായെന്നു
കണ്ണാടി പറഞ്ഞപ്പോൾ
ഉള്ളിലാകെ ആത്മവിശ്വാസം
തളം കെട്ടി നിന്നു…
തളരാതെ മുന്നേറാനുള്ള
മനോധൈര്യം
കവിഞ്ഞൊഴുകാൻ തുടങ്ങി..
കാലം കരുതിവെച്ച
നിന്റെ പുസ്തകത്താളുകളിൽ,
നീ കുറിച്ചിട്ട വരികൾക്കും
ഒരുനാൾ ജീവനുണ്ടാകുമെന്നാണ്
ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെ
പ്രതീക്ഷയും കാത്തിരിപ്പും!!!
