മമ മനസ്സിൽ
മായാതെ നിൽക്കും
മാതൃത്വത്തിൻ
മുഖമോന്നുണ്ട്
മമ മാതാവിൻ
മുഖമാണത്.
മുഖം മൂടിയില്ലാത്ത
മുഖമൊന്നു കറുക്കാത്ത
മുറുമുറുപ്പില്ലാത്ത
മമതയൂറും മനസ്സുള്ള
മാതൃത്വത്തിൻ നിറകുടമായിരുന്നമ്മ.
മമ ഹൃദയത്തിൽ
മായാതെ നിൽക്കും
മൃത്യു വന്നെന്നെ
മാടി വിളിക്കും വരെയും.

1 Comment
മനോഹരം…