Author: Satheesh V V

മാഘമാസമെന്ന ഉപവസന്തത്തിൽ മാവുകൾക്കു പൂക്കാതിരിക്കാനാവുമോ? മാമാങ്കത്തെ മറന്നീടാനാവുമോ? ഗ്രീഷ്മ കാലമീണമിട്ടാൽ വിഷുപക്ഷിക്ക് പാടാതിരിക്കാനാവുമോ? വാകക്ക് പൂക്കാതിരിക്കാനാവുമോ? ഇടവമാസ പകുതിയിൽ വിരുന്നെത്തും വർഷത്തിൽ പുഴകൾക്ക് ഒഴുകാതിരിക്കാനാവുമോ? കൃഷ്ണനാട്ടം കാണാതിരിക്കാനാവുമോ? ഓണമിങ്ങ് ഓടിയെത്തും ശരത് കാലത്തിൽ പൂവിളി കേൾക്കാതിരിക്കാനാവുമോ? മാവേലിക്ക് നാട്ടിലെത്താതിരിക്കാനാവുമോ? ഹേമന്തത്തിൽ ആഹ്ലാദിക്കാൻ ദീപാവലിക്ക് വിരുന്നൊരുക്കാതിരിക്കാനാവുമോ? കാറ്റുകൾക്ക് തണുപ്പേകാതിരിക്കാനാവുമോ? മകര സംഗ്രമം ആഘോഷിക്കും ശിശിരത്തിൽ മരങ്ങൾക്ക് ഇല പൊഴിക്കാതിരിക്കാനാവുമോ? മഞ്ഞ് പെയ്യാതിരിക്കാനാവുമോ? ഈരണ്ടു മാസമായ് പിരിഞ്ഞൊരു ഋതുക്കളെ നിങ്ങൾക്കിണപിരിയാനാകുമോ? കാണാതിരിക്കാനാവുമോ?

Read More

പലതും മനഃപാഠമാണെങ്കിലും, എല്ലാവർഷവും കലണ്ടർ വന്നാൽ പഴയതു നോക്കി വീട്ടുകാരുടെയും, കൂട്ടുകാരുടെയും, പരിചയക്കാരുടെയും ജന്മ ദിനനങ്ങൾ കുറിച്ചു വച്ച് , ആ ദിവസങ്ങളിൽ അവരെ വിളിച്ച് ആശംസകൾ അറിയിക്കുന്നത് ഒരു ശീലവും,സന്തോഷവും ആണ്. പക്ഷേ തനിക്കു കിട്ടുന്ന ജന്മദിനാശംസകൾ മൂന്നു വർഷത്തെ അദൃശ്യ ജന്മദിനങ്ങൾക്ക് ശേഷമാണ്.

Read More

ഇഷ്ടമാണെന്നോതാൻ.. ഇഷ്ടത്തോടെ അടുത്തെത്തുമ്പോൾ.. ഇഷ്ടമാണോ എന്ന ചോദ്യവുമായി ഇഷ്ടത്തോടെ കാത്തിരിക്കയായിരുന്നു

Read More

മഹാ നഗരത്തിലെ, തിരക്കില്ലാത്ത ഒരിടത്ത് ഇരുന്നു വേണം തിരക്കില്ലാതെ, തിരക്കിനെക്കുറിച്ച് എഴുതാൻ എന്ന് കരുതിയതാണ്. അത് നടക്കുമെന്ന് തോന്നുന്നില്ല.. അവസാനം ഒരു തീരുമാനമെടുത്തു. നാട്ടിലൊന്ന് പോയി വരാം. തിരക്കിൽ നിന്ന് ഒരു ആശ്വാസം. രണ്ടു ദിവസം ഒന്ന് മാറി നിൽക്കാം. താൽപര്യം തോന്നുന്നു എങ്കിൽ, നിങ്ങൾക്കും കൂടെ വരാം.. ലീവിനായി ബോസിൻ്റെ മുന്നിൽ പോയി നിന്നതും, ഇനിയും ആറ് മാസം ചെയ്യാൻ ഉള്ള ജോലികളുടെ ഒരു വലിയ ലിസ്റ്റ് എടുത്തു വച്ചു, തിരക്കിട്ട ചർച്ചക്കുള്ള തയാറെടുപ്പ് തുടങ്ങി. കുറച്ചു തിരക്ക് അഭിയിച്ചുകൊണ്ട് അവിടെ നിന്ന് വഴുതിമാറി. പിറ്റേന്ന് പുലർച്ചെ, നാലരക്ക് ആണ് ട്രെയിൻ. വീട്ടിൽ എത്തി, തിരക്കിട്ട് ബാഗ് പാക്ക് ചെയ്തു. ഭക്ഷണം കഴിച്ച് കിടന്നപ്പോഴേക്കും സമയം പതിനൊന്നര.. അലാറം വച്ച് രണ്ടരയ്ക്ക് തന്നെ എഴുന്നേറ്റു ബൈക്ക് ടാക്സി ബുക്ക് ചെയ്തു. സ്റ്റേഷനിലേക്ക് അഞ്ചാറ് കിലോമീറ്റർ ദൂരമുണ്ട്. കുളി കഴിഞ്ഞു റെഡി ആയപ്പോഴേക്കും വണ്ടി എത്തി.ബാഗും എടുത്തു ഇറങ്ങി, ഇത്ര രാവിലെ…

Read More

സാഹിത്യ അക്കാദമിയിൽ നിന്നും വാരിക്കൂട്ടിയ പുരസ്കാരങ്ങൾക്ക് നടുവിൽ ആഴ്ചകളോളം ഇരുന്നിട്ടും, തങ്ങളുടെ സ്കൂൾ കൂട്ടായ്മയുടെ മാഗസിനിലേക്ക് എഴുതി കൊടുക്കാമെന്നേറ്റ കഥ എഴുതാൻ അവനായില്ല.. എന്തിനാണ് ഇരിക്കുന്നത് എന്നുപോലും ഓർത്തെടുകാനാവത്ത വിധം അൽഷിമേഴ്സ് എന്ന അസുഖം അവനെ വരിഞ്ഞുമുറുക്കിയിരുന്നു..

Read More

മമ മനസ്സിൽ മായാതെ നിൽക്കും മാതൃത്വത്തിൻ മുഖമോന്നുണ്ട് മമ മാതാവിൻ മുഖമാണത്. മുഖം മൂടിയില്ലാത്ത മുഖമൊന്നു കറുക്കാത്ത മുറുമുറുപ്പില്ലാത്ത മമതയൂറും മനസ്സുള്ള മാതൃത്വത്തിൻ നിറകുടമായിരുന്നമ്മ. മമ ഹൃദയത്തിൽ മായാതെ നിൽക്കും മൃത്യു വന്നെന്നെ മാടി വിളിക്കും വരെയും.

Read More