കാലത്തും വൈകീട്ടും ദിനചര്യ പോലെ
പാടവും പാലവും താണ്ടി ഞാനെന്നും
നിൻ ചാട്ടുളി കണ്ണിന്നമ്പേറുകൊള്ളാൻ
നീ വരും ബസ്സിനെ കാത്തിരുന്ന കാലം
വിങ്ങും പ്രണയം പറയാനറിയാതെ-
യന്യോന്യം കാണാതിരിക്കാൻ കഴിയാതെ
എത്ര നാൾ കാത്തു സൂക്ഷിച്ചൊരാ സ്നേഹ-
പച്ചപ്പിലക്കാലം ഞാനെന്നെ മറന്നു പോയ്!

1 Comment
നന്ദി, സ്നേഹം🙏