Author: UMASANKAR T B

I am an IAF veteran.

നിത്യം ഹൃദയത്തിലൊത്തിരി പൂക്കുന്ന നിർമ്മല സ്നേഹസുമവാടിയിൽ! നീയൊട്ടും മടിക്കാതെ കുഞ്ഞിളംതെന്നലാ- യെന്നും തഴുകാൻ ദയവേകണം ! Umasankar TB

Read More

ഒന്നിച്ചൊരുമിച്ചുവളർന്നകാലം ഒന്നെന്നുചിന്തിച്ചുണർന്നകാലം ഒന്നിലും വേർതിരിവില്ലാബാല്യം ഒരുണ്ണിയപ്പം കിട്ട്യാലെല്ലാവർക്കും മത്സരമില്ല പകയുമില്ല ! ഒള്ളപ്പോളെല്ലാം ഓണം പോലെ ഇല്ലായ്മ പോലും സുഖസുന്ദരം! എത്ര മനോഹരമായകാലം അത്ര സുഖം പിന്നെ കണ്ടതുണ്ടോ? Umasankar TB

Read More

കാലത്തും വൈകീട്ടും ദിനചര്യ പോലെ പാടവും പാലവും താണ്ടി ഞാനെന്നും നിൻ ചാട്ടുളി കണ്ണിന്നമ്പേറുകൊള്ളാൻ നീ വരും ബസ്സിനെ കാത്തിരുന്ന കാലം വിങ്ങും പ്രണയം പറയാനറിയാതെ- യന്യോന്യം കാണാതിരിക്കാൻ കഴിയാതെ എത്ര നാൾ കാത്തു സൂക്ഷിച്ചൊരാ സ്നേഹ- പച്ചപ്പിലക്കാലം ഞാനെന്നെ മറന്നു പോയ്!

Read More