കളങ്കമില്ലാത്ത ഒരു ശിശുവായി മനുഷ്യൻ ജനിക്കുന്നു. അമ്മയോട് ഒട്ടികിടന്നു അമ്മിഞ്ഞപാലും നുണഞ്ഞു അമ്മയുടെ ചൂടും പറ്റി ആ ശിശു വളരുന്നു. പതുക്കെ കമഴ്ന്നു കിടന്നും ഇരുന്നും പയ്യേപയ്യെ നടന്നും വീണും പിന്നെ ഓടിയും ജീവിതത്തിലേക്ക് കടക്കുന്നു.. പാൽപ്പുഞ്ചിരി പൊഴിച്ചു ലോകത്തിൻ്റെ കുതന്ത്രങ്ങൾ ഒന്നും അറിയാതെ അവൻ മുന്നോട്ടു കാൽ വെക്കുന്നു..ശിശു ആയിരിക്കുമ്പോൾ ആ മനസ്സിൽ കളങ്കമില്ല, ചതിയില്ല..കുഞ്ഞുങ്ങളുടെ മനസ്സ് പളുങ്ക് പാത്രം പോലെ ആണ്.അത് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊട്ടി പോകും. കരുതലോടെ നമ്മുടെ ശിശുക്കളെ വളർത്തുക.നാളത്തെ പൗരന്മാർ നന്നായിരിക്കണെങ്കിൽ അവരിൽ നന്മ നിറക്കുക.
