ഒരുകാലത്ത് നമുക്ക് വളരെ പ്രിയപ്പെട്ടതും അത്യന്താപേക്ഷിതവും അത്യുത്തമവും അനുപേക്ഷണീയവുമായ ഔട്ട് സ്റ്റാൻ്റിങ്ങുമായിത്തോന്നുന്ന പല ഉപകരണങ്ങളും വളരെ പെട്ടെന്ന് ഔട്ട് ഡേറ്ററഡും ഔട്ട് ഓഫ് കൺട്രോളും ഔട്ട് ഓഫ് ഓർഡറും ആവുന്ന ഒരു വലിയ സ്പീഡി യുഗത്തിലാണ് നമ്മളിന്നു ജീവിക്കുന്നത്.
ഉപകരണങ്ങൾ ഉപകാരമില്ലാത്ത ആക്രികളാവുന്നതും ആവശ്യമില്ലാതെ സ്ഥലം മിനക്കെടുത്തിക്കിടക്കുന്നതും അങ്ങനെ അവയൊരു തലവേദനയാവുന്നതുമിന്ന് സർവ്വസാധാരണമാണ്. അപ്പോഴാണ് വ്യാപാരികൾ പുതിയൊരു എക്സ്ചേയ്ഞ്ച് വിപണന തന്ത്രം ആവിഷ്കരിച്ചത്. റീമിക്സ് റീലോഡഡ് റീറിലീസിങ്ങ് മുതലായ റിക്കവറിങ്ങ് മെക്കാനിസത്തിലൂടെ അതൊക്കെ മാർക്കറ്റിൽ പുതിയ രൂപത്തിൽ അപ്ഡേറ്റഡായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അങ്ങനെയാണ് ഉപാഖ്യാനങ്ങളും ഉപകഥനങ്ങളും ഉപരിപ്ലവമായ ആവിഷ്കാരങ്ങളും ഉടലെടുക്കുന്നത്.
മോഡേൺ എന്നാൽ മോർ ക്രിയേഷൻ എന്നായിരുന്നു പണ്ടൊക്കെ. എന്നാൽ ഇന്നത് മോർ റിലവെൻ്റ് എന്നായിരിക്കുന്നു. ആക്രി സാധനങ്ങൾ ആൻ്റിക്കുകളും പുരാവസ്തുക്കളും പുണ്യപുരാണ നാടകങ്ങളുമാവുന്ന ഉപഹാരകഥകൾ.
