സീതപ്പഴം ഇഷ്ടമല്ലേ? പുറമെ മുള്ളൻ ആണെങ്കിലും നമ്മൾ ഇഷ്ടത്തോടെ വാങ്ങി വരും. അല്പം കടുംപിടുത്തം കാണിച്ചാൽ അരിയിൽ പൂഴ്ത്തി വച്ചെങ്കിലും പഴുപ്പിക്കും. പഴുത്താലും പൊളിച്ചു നോക്കുമ്പോൾ കൂടുതലും കുരു ആയിരിക്കും. അതിന്റെ പുറത്ത് അൽപം മധുരമുള്ള കാമ്പ് കാണൂ. ക്ഷമ വേണം, സമയം എടുക്കും എന്ന് പറഞ്ഞു വായിൽ ഇടും. മധുരം മാത്രം അകത്താക്കി കുരു തുപ്പിക്കളയണം. അതാണ് കഴിവ്. എളുപ്പപ്പണി നോക്കി മിക്സിയിൽ ഇട്ട് കറക്കിയാൽ കുരു കൂടി അരഞ്ഞു പോകും! ഈ പഴം തൃപ്തിയോടെ കഴിക്കാൻ ഒരിക്കലും സാധിക്കില്ല. കുരുവിന്റെ അതിപ്രസരം ഇല്ലാത്ത സീതപ്പഴം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കാനെ പറ്റൂ. കാരണം ആ മാറ്റം കൊണ്ട് വരാൻ സീതപ്പഴം കൂടി വിചാരിക്കണം.
പാലും പഞ്ചസാരയും ഫ്ലേവറും ചേർത്ത് ഐസ്ക്രീം ആയി കിട്ടും. സീതപ്പഴം ഇഷ്ടപ്പെട്ടു പോയവർക്ക് ഇടയ്ക്ക് ആശ്വാസം ആകും. എന്നാലും സീതപ്പഴം… സീതപ്പഴം എന്ന് തന്നെ മനസ് കൊതിക്കും…
ഈ പറഞ്ഞതൊന്നും സീതപ്പഴത്തിനെക്കുറിച്ചല്ല എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ ല്ലേ?

4 Comments
സീതപ്പഴമല്ല സ്നേഹപ്പഴമായാലും മധുരത്തിനിടെ അലോസരപ്പെടുത്തുന്ന കുരുക്കളും കുത്തലുകളും നൊമ്പരമല്ലേ ഉണർത്തുക ?
മധുരിക്കുന്ന വാക്കുകൾക്കടിയിൽ ഒളിഞ്ഞിരിക്കുന്ന കരുക്കളെ ഓർമ്മിപ്പിച്ചതിനു എന്താ വേണ്ടത്?
നന്നായിട്ടുണ്ട് പവീ❤️❤️👌
സീത എന്ന പേരിന് ഒത്തിരി അർത്ഥവ്യാപ്തിയുണ്ടല്ലോ. രാമായണത്തിൽ ഓർത്തോത്ത് സ്നേഹിക്കാനും വേദനിക്കാനുമുള്ള ആഴം ആ പേരിനുണ്ട്, അതുപോലെ സ്നേഹ പഴത്തിനും.👏❤️
ഇതെല്ലാം സ്നേഹപ്പഴത്തെക്കുറിച്ചാണെന്നു മനസ്സിലായി. മിടുക്കി.👌👌❤️❤️🥰
അടിപൊളി ❤️