പുലരികളിലെ വെയിലുകളിലും
ഇരുളണിയും നറുമലരുപോൽ..
മഴയിതളുകൾ പൊഴിയുമേതോ
തളിരണിയാ വീഥിയിൽ..
ഒരു കനലുപോലെ എരിയുമീ നെഞ്ചം
നോവുമൊരു തേങ്ങലായ് പെയ്തോ നീ..
കിളികളൊടുവിൽ വഴിതിരയുകയായ്
നീളെയകലും നിഴലുപോൽ..
കുളിരലകളും അലയുമിതുപോൽ
ദിശയറിയാതെതോ കടലായ്..
ഒരു കഥപോലെ ഓർമ്മകളിൽ,
മൊഴിയകന്നു ദൂരെയെവിടെ നീ..
