ഇനിയും വിടരുമൊരു പൊൻപുലരി
ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം,
പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും
വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്,
ഇനിയുമെത്തിടും വസന്തമീ ഊഷര ഗ്രീഷ്മം
വിട പറഞ്ഞതിൻ ശേഷമെന്നിങ്ങനെ,
ശുഭപ്രതീക്ഷകളാകും പങ്കായത്താൽ
തുഴഞ്ഞല്ലോ മർത്യൻ,
ചലിപ്പിച്ചിടുന്നു തൻ ജീവിതനൗകയെ.
