കടല് കള്ളം പറഞ്ഞില്ല.
ചോദിച്ചതിനൊക്കെയും
ഒരല കൊണ്ടോ തിര കൊണ്ടോ
ഉത്തരം തന്നു കൊണ്ടേയിരുന്നു.
ഒടുവിലത്തെ ചോദ്യത്തിന്
തിരികെ തന്നതൊക്കെയും
വാരിപ്പെറുക്കി പോന്നു.
പൊട്ടും പൊടിയും അലയും
ചേർത്ത് വെച്ച് നോക്കുമ്പോൾ
ഉത്തരം നീ ആണെന്ന്!
എന്തൊരു വല്ലാത്ത പ്രേമം!
– ചഞ്ചൽ അനസൂയ
