ബിക്കിനി തീരത്തൂടീ
മുഴുപ്പാവാട നടത്തത്തിന്നറുതി
വരുത്തണം
കരി – മൺ ചമയത്തിലേക്ക്
പരകായം നടത്തണം
തല വല്ലാതുയർത്തീട്ട്,
മുടിയും പിരുത്തിട്ട്
എടുക്കണം സെൽഫി എന്നും
സ്റ്റാറ്റസ് ഇട്ടർമാദിക്കാൻ
സ്വയം സ്നേഹിക്കാതൊടുക്കിയ
കാലത്തിൻ പെരുക്കത്തിൽ
കണവനേം പൈതങ്ങളേം
വിറപ്പിച്ചു നിറുത്തേണം.
എനിക്കൊപ്പം ഇല്ലാത്തോനെ
തെറി നാലു വിളിക്കണം
എനിക്കൊപ്പം ഇല്ലാത്തോൾക്ക്
‘കുല’ ചാർത്തി കൊടുക്കണം.
ഇരുപത് കഴിഞ്ഞതിനെ
‘സേച്ചീ’ന്നു വിളിക്കണം.
മുപ്പതിലെത്തിയാൽ പിന്നെ
തള്ള വൈബെന്നു പഴിക്കണം.
എൻ്റെ പ്രായത്തെ എന്നും
കാപ്രേക്കർ സ്ഥിരാങ്കം പോൽ
തുടക്കത്തിൽ വീണ്ടും വീണ്ടും
തിരിച്ചാക്കി തിമിർക്കണം.
#താര സുഭാഷ്
#കുഞ്ഞു കാര്യങ്ങൾ#കൂട്ടക്ഷരങ്ങൾ
