Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

കാറ്റിനു വീറു കൂടുന്നതും, സൂര്യൻ ചക്രവാളത്തെ പുണരാനായുന്നതും കണ്ടവൾ  നിസ്സംഗയായിരുന്നു. പൊഴിമുഖത്തെ വിറപ്പിച്ച  കാറ്റിൻ്റെ  ഹൂങ്കാരത്തിനു  മേലെ, എങ്ങു  നിന്നൊ  വന്നടുക്കുന്നൊരു  യാത്രാബോട്ടിൻ്റെ  ഇരമ്പം. ഓളക്കൈകളതേറ്റെടുത്തു പെരുക്കുന്നതും,  ചെറുതിരകളാക്കി പാദങ്ങളിൽ   എത്തിക്കുന്നതും കാത്ത്  ചൂണ്ടക്കമ്പിൽ കൈകൾ മുറുക്കി  കണ്ണടച്ചിരുന്നു. തലക്കു മീതെ വരിവെച്ചു  പാറുന്ന ഒരായിരം കിളികൾ. സ്ഫടികം പോലെ തിളങ്ങുന്ന നന്ദൻ കുഞ്ഞുങ്ങളെ കൊത്തി വിഴുങ്ങുന്ന കടൽക്കാക്കകൾ. പിടയുന്നൊരു മഞ്ഞക്കൂരിയെ മണൽത്തിട്ടയിലിട്ട് തല്ലിപ്പതം  വരുത്തിയ  ചൂഢാമണിപ്പരുന്ത്,   ചോരച്ഛവി  പടർന്ന   നിറവിഹായസ്സിലേക്ക്  തൻ്റെ  പെരുംചിറകുകൾ നീർത്തി. ചൂണ്ടച്ചരടിനെ കുത്തിയാഴ്ത്തിയ  ശക്തമായൊരു  പിടച്ചിലിൽ,  പിന്നിലേക്കാഞ്ഞവൾ  വലത്തേക്ക്   വെട്ടിച്ച്  ഒറ്റവലി. കര തൊടും മുമ്പ് കരിമീൻ്റെ കണ്ണിലെ പിടപ്പു  കണ്ട്, പതിവില്ലാതവൾക്ക് ശ്വാസം വിലങ്ങി.   ചെകിളപ്പൂവിലേക്ക്  ക്രൗര്യം തിരുകിയ  ചൂണ്ടക്കൊളുത്തു  വിടുവിച്ചവനെ സ്വതന്ത്രനാക്കുമ്പോൾ,  ഇതേ   ഓളക്കുത്തിലേക്ക് പിടഞ്ഞു  താണുപോയൊരു  നീന്തൽക്കാരൻ്റെ   ഓർമ്മകൾ,   അവളെ പിന്നെയും പിന്നെയും നനച്ചു. അവൻ്റെ  ഉജ്ജ്വല നേത്രങ്ങളുടെ  ചൂണ്ടക്കൊളുത്തിൽ, …

Read More

ബയോടെക് സൊല്യൂഷൻസിൻ്റെ മെയിൽ കണ്ട്, ആദർശിനു വട്ടുപിടിച്ചു. അവരും പാലം വലിച്ചു. ഇനി? ഇതു കൂടി അറിയുമ്പോൾ അജയും ധനേഷും കയറുപൊട്ടിക്കും. അവന്മാരെ എങ്ങനെ പറഞ്ഞു നിർത്തും? മടുപ്പോടെ കണ്ണടച്ചിരുന്നു. ഒരു നോട്ടിഫിക്കേഷൻ്റെ ഒച്ചയിൽ മൊബൈൽ കയ്യിലെടുത്ത അവൻ പതിയെ സോഷ്യൽ മീഡിയയിലെ നൂറായിരം കഥകളിലേക്കു കൂപ്പുകുത്തി. ഒരു പോസ്റ്റിനു താഴെ കണ്ട കൃത്യതയുള്ളാരു കമൻ്റിൽ കൗതുകം തോന്നി, ചുമ്മാ ആ നിലപാടിന് വിപരീതമായൊരു റിപ്ലൈ കൊടുത്തിട്ട് കാത്തിരുന്നു. മാന്യവും തീഷ്ണവുമായ മറുപടി ഉടനെത്തി. തുടർ മറുപടികളിലൂടെ അവർ വിടാതെ തർക്കിച്ചു. തോറ്റു കൊടുക്കാൻ അവൾ തയ്യാറേ അല്ലായിരുന്നു. അവൻ ശ്രമിച്ചതാകട്ടെ സൗമ്യമായി ബോധ്യപ്പെടുത്താനും. പന്ത്രണ്ടാമത്തെ റിപ്ലൈയിൽ അവൻ സുല്ലിട്ടു. തള്ള വിരൽ ഇമോജിയിൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. തൻവി ചെറുചിരിയോടെ തൻ്റെ തിരക്കുകളിലേക്ക് മടങ്ങി. ബാംഗളൂരിൽ ജീവിക്കുന്ന ഐ ടി പ്രൊഫഷണലുകളാണ് ആദർശും തൻവിയും. തൻവിക്ക് തൻ്റെ 13-ാം വയസ്സിൽ ഒരപകടത്തിൽ മാതാപിതാക്കളെ നഷ്ടമായതാണ്. അടുപ്പമുള്ള ഒറ്റ ബന്ധുവേ അവൾക്കുള്ളു,…

Read More

“എടാ, നീയിങ്ങനെ പച്ചയ്ക്ക്  കേറിച്ചെന്നാലെങ്ങനാ?  അവളേ, നിന്നെപ്പോലെ  തുണ്ടു വെച്ച്,  പ്ലസ് ടൂ പാസ്സായതല്ല. സംഗതി  മൃഗമാന്നേലും, അവള് ഡോക്ടറാ. നീയിതങ്ങ് പിടിപ്പിക്ക്.  എനിക്കു പണ്ടു പറ്റിയതൊക്കെ ഞാൻ പറഞ്ഞതാന്നേ. ” അജയൻ, മാട്രിക്സ് മനുവിൻ്റെ തോളിൽ തട്ടി പ്രോത്സാഹിപ്പിച്ചു. സീറോ സജിത്തും, തെരണ്ടി സുനിയും പിന്തുണച്ചപ്പോൾ, സൈക്കോ സലിമും  ക്യാപ് വിനുവും കട്ടയ്ക്ക് വിയോജിച്ചു. അടിച്ചു കോൺ തെറ്റിയാൽ മൊത്തം പാളുമെന്നവർ മുന്നറിയിപ്പു നൽകി. തൻ്റെ ഗുണ്ടാഗുരു അജയൻ ചേട്ടൻ പറഞ്ഞാൽ  പിന്നെ അപ്പീലില്ലാത്ത മാട്രിക്സ് മനു,  പക്ഷേ ഇത്തവണ വഴങ്ങിയില്ല. അവളെ പേടിപ്പിക്കാനും, ആദ്യമേ തന്നെ സങ്കടപ്പെടുത്താനും വയ്യ ! തൻ്റെ ബാച്ച്ലർ ജന്മം  അവസാനിക്കുന്ന ആഘോഷത്തിൽ നിന്ന്, ഉറച്ച കാലുകളും തുടിക്കുന്ന  കരളുമായവൻ പുറത്തിറങ്ങി. പിന്നിൽ ആശംസകൾ ചൊരിയുകയും അടക്കിച്ചിരിക്കുകയും ചെയ്യുന്ന കൂട്ടാളികൾ, വൈകാതെ ഫ്ലാറ്റാകുമല്ലോ, എന്നവൻ സമാധാനിച്ചു. കാശ് കൊറേ പൊടിച്ചതാ. ഒരോരുത്തൻ്റേം ബ്രാൻ്റ് നോക്കി വാങ്ങിയിട്ടുണ്ട്. വിശ്വസിക്കാൻ  പറ്റില്ല, ബെഡ് റൂമിൻ്റെ പരിസരത്തു വന്ന്…

Read More

ചുട്ടു പൊള്ളുന്നൊരു   സ്വപ്നം കണ്ട്    പിടഞ്ഞുണർന്ന വിനീത,  ശാന്തനായുറങ്ങുന്ന അമലിനെ നോക്കി. പവർ ഫെയ്ലിയറാണ്, ചുമ്മാതല്ല   സ്വപ്നത്തിനു തീ പിടിച്ചത്. AC പോയാൽ ആ നിമിഷം ശരീരം തിളയ്ക്കും. കുഞ്ഞുണ്ടായ ശേഷം ഇതാണവസ്ഥ.   ബോഡി തെർമോസ്റ്റാറ്റിന്  വട്ടുപിടിച്ച പോലെ.  സുഖമായുറങ്ങുന്ന  അമലിനെ നോക്കിയപ്പോൾ ഇത്തവണ അവൾക്കല്പം ഈർഷ്യ തോന്നാതിരുന്നില്ല. അടുത്ത  നിമിഷം ബേബി കോട്ടിൽ നിന്ന് അഞ്ചു  വയസ്സുകാരൻ്റെ വിപ്ലവാഭിവാാദ്യം! ഇന്നത്തെ  ഉറക്കം  തീരുമാനമായി.  നാളെ ഒരു   പ്രസൻ്റേഷനുണ്ട്, മൂന്ന് സും മീറ്റിങ്ങ്സും. മണിയെത്രയായോ ? സൈഡ് ടേബിളിൽ നിന്ന് കൈനീട്ടി  ഐ ഫോണെടുക്കുമ്പോൾ അതു ചത്തിരിക്കുന്നു. ചാർജ്ജില്ലേ? അമലിൻ്റെ ഫോൺ കയ്യെത്തിച്ചെടുത്തപ്പോൾ അതും ഓഫ്. വിയർത്തൊട്ടി  കൂവിയാർക്കുന്ന   വിഹാനെ ബേബി കോട്ടിൽ നിന്ന് വാരിയെടുത്തവൾ   അലറി ” Alexa, turn on the fan. set up to speed 4 ” അനക്കമില്ല. വാർഡ്രോബിനു മുകളിൽ പരബ്രഹ്മം പോലെ…

Read More

സുലാൽ ഇപ്പോൾ എവിടെയാവും? ഓർമ്മകളെ വിറപ്പിച്ച് എങ്ങു നിന്നോ അടിക്കടി എന്നിലേക്കെത്തുന്ന അവനെ, ഞാനീ ഭൂമുഖത്തെവിടെയാണ് തിരയുക? ഒരാളെ തപ്പിയെടുക്കാൻ   എത്രയോ  എളുപ്പമായ ഇക്കാലത്തും  അവനെ ഇരുളിൽ  തന്നെ നിർത്തേണ്ടി വരുന്നു. തിരഞ്ഞിറങ്ങിയാൽ   ഒരു പക്ഷേ  പ്രതീക്ഷകൾ  നീർക്കുമിള പോലെ തകർന്നാലോ ! അവൻ്റെ ചന്തമുള്ള  മുഖം കണ്ടിട്ടേയില്ല. ഉറച്ച  ശബ്ദം  കേട്ടിട്ടുമില്ല. അല്ലെങ്കിലും ഹൃദയത്തിൽ  ഉരുക്കൊണ്ട ഒരുവനെ   കടലോളം സ്‌നേഹിക്കാനും അവനായി തപിക്കാനും ഒരമ്മക്ക് കാഴ്ചയുടെ തെളിച്ചവും കേൾവിയുടെ മുഴക്കവും വേണോ? കൈ നീട്ടി തൊടാവുന്ന അകലത്തിലുണ്ടായിരുന്ന  നാലു നാളുകൾ കൊണ്ടു തന്നെ എന്നിൽ ഉറഞ്ഞു പോയവനല്ലേ ! പക്ഷേ കൈ നീട്ടാൻ പോയിട്ട് ഒന്നനങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നല്ലോ  ഞങ്ങൾ. ഇന്റൻസീവ് കെയർ യൂണിറ്റിന്റെ വന്യമായ തണുപ്പിൽ, എന്തൊക്കെയോ ജീവൻ രക്ഷാ ഉപകരണങ്ങളുടെ ചെവി തുളയൻ ഒച്ചകൾക്കിടയിൽ ഒറ്റ വിരിക്കിരുപുറം  രണ്ടുപേർ. സുലാൽ എന്ന 18 കാരനും. അവനു വേണ്ടി പ്രാർത്ഥിക്കാനായി  മാത്രം ഇടക്കിടെ  ഉണർന്നു …

Read More

പള്ളി മുറ്റത്ത്  ചാഞ്ഞും ചരിഞ്ഞും നിന്ന് സെൽഫിയെടുക്കുന്ന ആയുഷിയെ കൗതുകത്തോടെ നോക്കി  മീവൽ  തൻ്റെ  ചക്രക്കസേരയിലിരുന്നു. അവളുടെ നിഴൽ പടിഞ്ഞാറേക്ക് മെലിഞ്ഞ് നീളുന്നതും പള്ളിക്കു പുറം തിരിഞ്ഞു പോസ് ചെയ്യുമ്പോൾ  കിഴക്കോട്ടു  ചായുന്നതും  കാണാൻ രസമുണ്ട്. ആയുഷി തിരിഞ്ഞ് മീവലിനെ നോക്കി,  പള്ളിക്കകത്തേക്ക് കയറണോ, എന്നാംഗ്യം കാട്ടി ചോദിച്ചു. വേണ്ടെന്നു തലയാട്ടിയതും പൂത്തുലഞ്ഞ ബെഗെെൻവില്ലകൾക്കിടയിലേക്ക് അഭ്യാസിയെപ്പോലെ  നൂണ്ടു   കയറി സെൽഫി പിടുത്തം തുടർന്നു. എങ്ങോ  അവൾക്കായി കാത്തിരിക്കുന്ന കൂട്ടുകാരന് അയക്കാനാവും. മീവൽ പുഞ്ചിരിച്ചു. ഒരാഴ്ച മുമ്പ്  മീവലിന്  സഹായിയായി  ഏജൻസിക്കാർ എത്തിച്ചു  കൊടുത്ത ആസ്സാംകാരിയാണ്  ആയുഷി. നാലു കൊല്ലം മുമ്പ് ഈ നാട്ടിലെത്തിയ ആയുഷിയുടെ രണ്ടു സഹോദരിമാർ  അടുത്ത പട്ടണത്തിൽ ഹോം നേഴ്സുമാരായി ജോലി നോക്കുന്നു മുണ്ട്. വിവാഹ ശുശ്രൂഷ കഴിയാറായി.  കർത്താവിൻ്റെ തിരുസന്നിധിയിൽ തൻ്റെ മേപ്പിളും ജോയലും വിശ്വസ്തതയുടെ ഉടമ്പടി ഏറ്റു  കഴിഞ്ഞു. ഇന്നലെ വരെ തനിക്കു മാത്രം സ്വന്തമായിരുന്നവൾ ഇനി മുതൽ ജോയലിൻ്റേതും  കൂടിയാവുന്നു..   ഒരു…

Read More

തണുത്തിരുണ്ട ചുഴിക്കുത്തിലേക്കു പൂണ്ടു താഴുമ്പോൾ, അഖില തൻ്റെ ജീവൻ്റെ വേരിനെ മാറോടടുക്കിപ്പിടിച്ചു. കൊടും തണുപ്പിൻ്റ പരശതം വജ്രസൂചികൾ അസ്ഥികൾ തുളച്ച് മരവിപ്പിൻ്റെ മഞ്ഞുകൂനയിലേക്ക് ചവിട്ടിത്താഴ്ത്തും പോലെ. എല്ലാം കഴിഞ്ഞു എന്നു തോന്നിച്ച നിമിഷം, കുഞ്ഞു നെഞ്ചിൻകൂടിൽനിന്നു പുറപ്പെട്ടൊരു കൊടുംപിടച്ചിൽ പെരുമ്പറയായി അവളുടെ നെഞ്ചകം കിടുക്കി. സർവ്വശക്തിയുമെടുത്തൊരു പിടച്ചിലും മുകളിലേക്കൊരു കുതിപ്പും ! അമ്മക്കൈകളുടെ മതിൽക്കെട്ട് ഭേദിച്ച് ജീവൻ്റെ താക്കോൽ ഇരുളിൻ്റെ പാതാളത്തിലേക്ക് പിടിവിട്ടു പോയി. എൻ്റെ കുഞ്ഞേ… ! തൊണ്ടക്കുഴിയിൽ അലമാലകളുയർത്തിയ നിലവിളി വെള്ളപ്പരപ്പിലലിഞ്ഞു. തല പൊളിഞ്ഞു പോകുമ്പോലെ, മുടിക്കുത്തിൽ പിടിച്ച് വലിക്കുന്നതാരാണ് ! എൻ്റെ കുഞ്ഞിനെ കൂടി തപ്പിത്തരൂ… ! വള്ളത്തട്ടിലേക്കവളെ വലിച്ചിട്ടവൻ കരുണയില്ലാതെ മുഖത്തിനു നേർക്കു നീട്ടിയ വെളിച്ചത്തിൽ, ”നീ കൊള്ളാവല്ലോടീ!” എന്ന് കുഴഞ്ഞ വഷളൻ ശബ്ദത്തിൽ പറഞ്ഞതും മുറിവേറ്റ ആത്മാഭിമാനത്തിൻ്റെ നീറ്റലിൽ, തളർച്ച മറന്നവൾ ചാടിയെഴുന്നേറ്റവനെ ആഞ്ഞടിച്ചു. നിലവിളിയോടെ ഉറക്കം ഞെട്ടിയ മിഥുൻ, പരിഭ്രാന്തിയോടെ, ലൈറ്റിട്ട് അടിയേറ്റ നെഞ്ചും തടവി അവിശ്വാസത്തോടെ അഖിലയെ നോക്കി. ഇടയിൽ കേട്ട…

Read More

മണി  ഇപ്പോ  മൂന്നരയാകും . വസന്തി ആഞ്ഞു നടന്നു.  ഇന്ന് പാട്ടീടെ ചീത്തവിളി  ഉറപ്പ്.  കഴിഞ്ഞ  ഏഴു വർഷമായി അവൾ   പുറംപണിക്കു  നിൽക്കുന്ന   അഗ്രഹാരത്തിൽ    ഒരാഴ്ചത്തെ   വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി,  പുതുപ്പെണ്ണ് വരുന്ന ദിവസമാണിന്ന്.  ഹരിഹരൻ   സാറിൻ്റെ പുതുപ്പെണ്ണ്   വളർമതി , പെരിയ   പഠിത്തക്കാരിയും   കാളേജ്   പ്രൊഫസ്സറുമാണെന്നാ   പാട്ടീടെ ഗമ  പറച്ചിൽ.   പോരാത്തേന്    പൊടുപൊടാ  പണക്കാരിയും.   നാഹർകോവിലുകാരി പെണ്ണ്   ഈ  പാട്ടിയേം   കൊച്ചുമോനേം പോലെ   കണ്ണീച്ചോരയില്ലാത്തത് ആകരുതെന്നേ  വസന്തിക്കുള്ളൂ തൊട്ടടുത്ത ബോയ്സ്’സ്കൂളിൽ അദ്ധ്യാപകനായ  ഹരിഹരൻ സാറിൻ്റെ വട്ടപ്പേരു തന്നെ ‘പട്ടാളം’ എന്നാണ്. ചൂരലും ചുഴറ്റി നടന്ന്,  അടുത്തു കിട്ടുന്ന കുട്ടികളെയെല്ലാം  വീശിയടിക്കും ദുഷ്ടൻ.    അപ്പാവും   അമ്മാവും   കുഞ്ഞിലേ മരിച്ചിട്ട്,   പാട്ടി  വളർത്തി വഷളാക്കി വെച്ചിരിക്കുകാ അയാളെ. അഗ്രഹാരങ്ങളുടെ കുറേ പിന്നിലായി  ആറ്റു തീരത്താണ് വസന്തിയുടെ കൂട്ടരുടെ  പപ്പടത്തെരുവുകൾ. ഓടിയാൽ എട്ടുപത്തു മിനിറ്റിലെത്താം. ഏതാണ്ട് ഒരേ  മട്ടിലുള്ള  കൊച്ചു കൊച്ചുവീടുകൾ ചേർന്നതാണ് ഓരോ തെരുവും. വസന്തിയുടെ അമ്മായിയമ്മ  ഗോമതിയായിരുന്നു അവിടത്തെ  പഴയ പുറം പണിക്കാരി.   മറ്റ് അഗ്രഹാരങ്ങളിലും പുറംപണിക്കാർ അവളുടെ തെരുവിൽ നിന്നുളളവർ തന്നെയായിരുന്നു.  കടുത്ത ഉച്ചനീചത്വവും  സ്ത്രീവിരുദ്ധതയും…

Read More

അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ  നിന്നകറ്റും. * താര സുഭാഷ്

Read More

കൂടെയുള്ളവർക്ക് തെറ്റു സംഭവിക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരാണോ, അതോ ഒച്ചയിടുന്നവരാണോ നിങ്ങൾ എന്നതാവും ബന്ധങ്ങളിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഘടകം. *താര സുഭാഷ്

Read More