Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

മണി  ഇപ്പോ  മൂന്നരയാകും . വസന്തി ആഞ്ഞു നടന്നു.  ഇന്ന് പാട്ടീടെ ചീത്തവിളി  ഉറപ്പ്.  കഴിഞ്ഞ  ഏഴു വർഷമായി അവൾ   പുറംപണിക്കു  നിൽക്കുന്ന   അഗ്രഹാരത്തിൽ    ഒരാഴ്ചത്തെ   വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി,  പുതുപ്പെണ്ണ് വരുന്ന ദിവസമാണിന്ന്.  ഹരിഹരൻ   സാറിൻ്റെ പുതുപ്പെണ്ണ്   വളർമതി , പെരിയ   പഠിത്തക്കാരിയും   കാളേജ്   പ്രൊഫസ്സറുമാണെന്നാ   പാട്ടീടെ ഗമ  പറച്ചിൽ.   പോരാത്തേന്    പൊടുപൊടാ  പണക്കാരിയും.   നാഹർകോവിലുകാരി പെണ്ണ്   ഈ  പാട്ടിയേം   കൊച്ചുമോനേം പോലെ   കണ്ണീച്ചോരയില്ലാത്തത് ആകരുതെന്നേ  വസന്തിക്കുള്ളൂ തൊട്ടടുത്ത ബോയ്സ്’സ്കൂളിൽ അദ്ധ്യാപകനായ  ഹരിഹരൻ സാറിൻ്റെ വട്ടപ്പേരു തന്നെ ‘പട്ടാളം’ എന്നാണ്. ചൂരലും ചുഴറ്റി നടന്ന്,  അടുത്തു കിട്ടുന്ന കുട്ടികളെയെല്ലാം  വീശിയടിക്കും ദുഷ്ടൻ.    അപ്പാവും   അമ്മാവും   കുഞ്ഞിലേ മരിച്ചിട്ട്,   പാട്ടി  വളർത്തി വഷളാക്കി വെച്ചിരിക്കുകാ അയാളെ. അഗ്രഹാരങ്ങളുടെ കുറേ പിന്നിലായി  ആറ്റു തീരത്താണ് വസന്തിയുടെ കൂട്ടരുടെ  പപ്പടത്തെരുവുകൾ. ഓടിയാൽ എട്ടുപത്തു മിനിറ്റിലെത്താം. ഏതാണ്ട് ഒരേ  മട്ടിലുള്ള  കൊച്ചു കൊച്ചുവീടുകൾ ചേർന്നതാണ് ഓരോ തെരുവും. വസന്തിയുടെ അമ്മായിയമ്മ  ഗോമതിയായിരുന്നു അവിടത്തെ  പഴയ പുറം പണിക്കാരി.   മറ്റ് അഗ്രഹാരങ്ങളിലും പുറംപണിക്കാർ അവളുടെ തെരുവിൽ നിന്നുളളവർ തന്നെയായിരുന്നു.  കടുത്ത ഉച്ചനീചത്വവും  സ്ത്രീവിരുദ്ധതയും…

Read More

അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ  നിന്നകറ്റും. * താര സുഭാഷ്

Read More

കൂടെയുള്ളവർക്ക് തെറ്റു സംഭവിക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരാണോ, അതോ ഒച്ചയിടുന്നവരാണോ നിങ്ങൾ എന്നതാവും ബന്ധങ്ങളിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഘടകം. *താര സുഭാഷ്

Read More

പ്രശ്നങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ അനുഭവിക്കുന്ന സ്വൈര്യ ജീവിതം അവർക്കു മാത്രം ബോദ്ധ്യപ്പെടുന്നതാണ്. *താര സുഭാഷ്

Read More

പ്രയോഗിക സമീപനം ജീവിതത്തിൽ  അഭികാമ്യമെങ്കിലും അത് അമിതമായ വഴങ്ങിക്കൊടുക്കലാകരുത്. *താര സുഭാഷ്

Read More

ചിമിഴുകൾ നീ തുറന്ന  നേരത്ത് ഉലച്ചുവോ  നിന്നെ ഉള്ളിലെ ശൂന്യത ! കനവു കത്തിയ ചാരത്തരി മൂടി ഇരുണ്ടു പോയൊരെൻ പൊന്നലുക്കാകവെ തെളിഞ്ഞു വന്നേനെ ഒരിക്കലെങ്കിലും അലിവോടിത്തിരി ഊതിത്തെളിച്ചെങ്കിൽ ! *താര സുഭാഷ്

Read More

അധികാരവും ശക്തിയും  ദുർബ്ബലർക്കുമേൽ പ്രയോഗിക്കുമ്പോൾ  അവർ ഭയപ്പെട്ട്   നിശ്ശബ്ദരായേക്കാം. ഒട്ടും ചെറുത്തു നിന്നില്ലെന്നും വരാം. അതിനർത്ഥം അവർ ഒരിക്കലും പ്രതികരിക്കില്ല എന്നല്ല. അവരുടെ  തിരിച്ചടി ചിലപ്പോഴെങ്കിലും  അപ്രതീക്ഷിത  വഴികളിലൂടെ ആയിരിക്കും. അത്തരത്തിലുള്ളൊരു കഥയാണിത് ഒരു  പട്ടാള ക്യാമ്പിലെ യുവ ഓഫീസർമാരുടെ താമസസ്ഥലത്ത് ശത്രു രാജ്യത്തിൽ നിന്ന് അറിയാതെ അതിർത്തി ലംഘിച്ചൊരു  ബാലനെത്തുന്നു. രേഖകളിലൊന്നും  പേരില്ലാത്ത അവനെ പട്ടാളക്കാർ  കഠിനമായി ജോലികൾ ചെയ്യിച്ചും ഉപദ്രവിച്ചും  ഭർത്സിച്ചും രസിച്ചു പോന്നു.  യുദ്ധകാലമൊന്നും അല്ലാത്തതിനാൽ   ക്യാമ്പിൽ സന്ദർശനത്തിനെത്തിയ ഒരു ഉന്നത ഉദ്യോഗസ്ഥൻ എല്ലാവരുടെയും ക്ഷേമം  അന്വേഷിച്ച കൂട്ടത്തിൽ ഈ 12 വയസ്സുകാരനോടും സംസാരിക്കുന്നു. കുട്ടി കരഞ്ഞു വിളിച്ച് താൻ നേരിടുന്ന ക്രൂരതകൾ വിവരിച്ചപ്പോൾ അതു പരിഹരിക്കാം എന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. തുടർന്ന് ഓഫീസർമാരെ ശാസിക്കുകയും മേലിൽ ഇത്തരം പരാതി ഉണ്ടാകരുതെന്ന് കർശനമായി വിലക്കുകയും ചെയ്തു.  ഇനി ആരിൽ നിന്നും ഉപദ്രവമുണ്ടാകില്ലെന്നും സന്തോഷമായിരിക്കണമെന്നും ഓഫീസർ ആ ബാലനെ അറിയിച്ചു. അവൻ്റെ മറുപടി  ആ ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു. “ഇവർ എന്നെ ഉപദ്രവിക്കില്ലെങ്കിൽ, ഇവർക്കു…

Read More

കേൾക്കാൻ ഞാനുണ്ട് എന്നു പറയുന്നിടത്ത്  സ്നേഹവും വിശ്വാസവും നിലനിൽക്കുകയും കേൾക്കാൻ നേരമില്ല, താല്പര്യമില്ല, കേട്ടാൽ എൻ്റെ സ്വസ്ഥത കൂടി പോകും  എന്നെല്ലാം പറയുന്നിടത്ത് അത്  നഷ്ടപ്പെടുകയും ചെയ്യും. *താര സുഭാഷ് #കുഞ്ഞുകാര്യങ്ങൾ

Read More

അവസാനത്തെ  രോഗിയെ പരിശോധിക്കുമ്പോൾ ഡോക്ടറുടെ കണ്ണുകൾ  ക്ലോക്കിലേക്ക്  നീണ്ടു. സമയം 11. 10. നാളെ രാവിലെ 9 ന് തിരുവല്ലയിലെ സെൻ്ററിലെത്തണം. 120 കി മീ. ഡോക്ടർ  നെടുവീർപ്പിട്ടു.  സിസ്റ്റർ  മുന്നിലേക്ക്  നീക്കി വെച്ച റിപ്പോർട്ടു കണ്ടപ്പോഴാണ്  രാവിലെ  സ്വന്തം ചോര കുത്തി പരിശോധനക്കു  കൊടുത്തിരുന്ന  കാര്യം ഓർത്തത്. ഞെട്ടലോടെ റിപ്പോർട്ടിലേക്ക്  ഒന്നുകൂടി നോക്കി. ഉപവാസപ്പഞ്ചസാര 115mg. രണ്ട്  ദോശയും ഇച്ചിരി സാമ്പാറും   കഴിച്ചതിനു ശേഷമുള്ളത്  160mg.  ശാലിനി  വീട്ടിൽ  നിന്ന്   തന്നയച്ച കട്ട്  ഫ്രൂട്ട്സ്   കഴിക്കാഞ്ഞതു സമയമില്ലാഞ്ഞിട്ടാണ്.  അതും കൂടി  കഴിച്ചിരുന്നെങ്കിലോ!  സ്ഥലത്തെ  ഒരു ദിവ്യനും ഭാര്യയും അതിരാവിലെ ചോരയും    കുത്തിക്കൊടുത്തിട്ട് അക്ഷമരായി അതിനകം  ഡോക്ടറെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഭക്ഷണ ശേഷമുള്ള  ചോര  എടുക്കാൻ കഴിഞ്ഞതു തന്നെ  ശോശാമ്മ സിസ്റ്ററിൻ്റെ ശുഷ്ക്കാന്തി  കൊണ്ടാണ്.  അതിനു പിന്നിൽ സിസ്റ്ററിനെ നിരന്തരം വിളിച്ച് ഓർമ്മിപ്പിക്കുന്ന ശാലിനിയുടെ സുന്ദരമായ കൈകളുമുണ്ടെന്നറിയാം. അതോർത്തപ്പോഴാണ്  ശാലിനിയെ അകമഴിഞ്ഞൊന്ന്   ചേർത്തു…

Read More

നീ  പൊളളിയടരാഞ്ഞ തീ വെയിലൊന്നും തണലായിരുന്നില്ല നിൻ്റെ  പാതയോരത്തെ മരമായിരുന്നല്ലോ  ഞാൻ. കുടയായ് കുതിരാൻ ഞാനിരിക്കെ നീ നനയാഞ്ഞ പെരുമഴയൊന്നും തൂവാനവുമായിരുന്നില്ല. താര സുഭാഷ്

Read More