Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

നന്ദി തുറന്നു പറയുമ്പോൾ കേൾക്കുന്നയാൾ വിനീതനും പറയുന്നയാൾ ധന്യനും ആകുകയാണ് ചെയ്യുന്നത് തിരിച്ചല്ല.

Read More

വലിയ മാറ്റങ്ങൾ വേണ്ടിടത്ത് തനിച്ച് എന്തു ചെയ്യാനാകും എന്നത് പലരുടെയും സംശയമാണ്. ഒരു കുഞ്ഞു കഥ ഓർക്കാം. ജപ്പാനിലെ ഒരു  കടൽത്തീരത്ത്   തിരകളിലേക്ക് അടിക്കടി കുനിഞ്ഞ് ഒരാൾ എന്തോ ചെയ്യുന്നതായി സഞ്ചാരിയുടെ ശ്രദ്ധയിൽ പെടുന്നു  തീരത്തടിയുന്ന  നക്ഷത്ര മത്സ്യങ്ങളെ തിരിച്ച്  കടലിലേക്ക്  എറിയുകയാണെന്ന് അടുത്തെത്തിയപ്പോൾ  മനസ്സിലായി. അല്പനേരം നോക്കി നിന്നപ്പോൾ തന്നെ ഇതെന്ത് പാഴ്‌വേലയെന്ന് സഞ്ചാരിക്കു തോന്നി. ഓരോ തിരക്കുമൊപ്പം ആയിരക്കണക്കിന് നക്ഷത്ര മത്സ്യങ്ങൾ കരക്കടിയുന്നു. അടുത്ത തിര എത്തുംവരെ ഓടി നടന്ന് പെറുക്കി എറിഞ്ഞാലും 10 -12 എണ്ണമാണ് അങ്ങേയറ്റം. കൗതുകം അടക്കാനാവാതെ സഞ്ചാരി സംശയം ചോദിച്ചു. അഞ്ചു മിനിറ്റിൽ കൂടുതൽ കടലിനു പുറത്ത് അവയ്ക്ക് ജീവിക്കാനാവില്ല എന്നായിരുന്നു മറുപടി.  ഇത്രയേറെ തീരത്ത് അടിയുന്നതിൽ നിന്ന്  പത്തോ അമ്പതോ എണ്ണത്തെ രക്ഷിക്കുന്നത് എന്ത് വ്യത്യാസമാണ്, അല്ലെങ്കിൽ  ഗുണമാണ് ഉണ്ടാക്കുന്നത് എന്നായിരുന്നു സഞ്ചാരിക്ക് അറിയേണ്ടത്. കുനിഞ്ഞെടുത്ത നക്ഷത്രക്കുഞ്ഞിനെ കടലിലേക്കെറിഞ്ഞ് അയാൾ പറഞ്ഞ മറുപടി, അതൊന്നുമറിയില്ല. പക്ഷേ ഈ ഒരെണ്ണത്തിൻ്റെ കാര്യത്തിൽ വ്യത്യാസം…

Read More

”മാറി നില്ലു കുട്ടീ……..  പുലി ദേണ്ടേ അവിടെ പല്ലു  തേച്ചു  തീരാറായി” ചായ കൂട്ടിക്കൊണ്ടിരുന്ന ലേഖയെ തള്ളിമാറ്റി, ലളിത ടീച്ചർ സ്പെഷ്യൽ ചായ പ്പാത്രം സ്റ്റൗവിൽ കയറ്റി. ചായയേക്കാൾ ശക്തിയിൽ തിളക്കുന്ന  അമ്മയെ നോക്കി ലേഖ സഹതാപത്തോടെ ചിരിച്ചു. അച്ഛൻ്റെ കോപതാപങ്ങൾ ഏറ്റുവാങ്ങലും, പിടിവാശികൾക്കു വഴങ്ങലും, സുഖസൗകര്യങ്ങൾ ഒരുക്കലും മാത്രമാണോ അമ്മയുടെ അവതാരോദ്ദേശ്യം എന്നവൾ ചിന്തിച്ചു പോയി. സുശീലൻ  സാർ കസേര പിന്നോട്ടു വലിക്കുന്ന ശബ്ദം കേട്ട് ലേഖയും അമ്മയും ഒന്നിച്ചു ഞെട്ടി. ഇന്നിനി അദ്ദേഹം ചായ സ്വീകരിക്കില്ല. രാവിലെ ജോലിക്കു  പോകേണ്ട ടീച്ചർ പണിത്തിരക്കിനിടയിൽ പലകുറി ഭർത്താവിൻ്റെ  മുറിയിൽ പോയി എത്തി നോക്കി  വേണം അദ്ദേഹം വാഷ് റൂമിൽ കയറിയോ എന്നറിയാൻ. പല്ലു തേപ്പ് തുടങ്ങിയ  ഉടൻ അങ്ങ് ചായയെടുത്താൽ  അതും പ്രശ്നമാണ് “ഓഹോ, ചായയൊക്കെ നേരത്തെ എടുത്ത് പണി തീർത്തു അല്ലേ?സന്ധ്യക്കത്തെ നിലവിളക്കും കൂടിയങ്ങ് കത്തിച്ചു വെക്ക്. ഇന്നത്തെ ജോലികൾ തീരുമല്ലോ!” എന്നാവും പറച്ചിൽ.  ആഘോഷമായ  കുലുക്കിത്തുപ്പിൻ്റെ ഒച്ച…

Read More

മനുഷ്യരെ അടയാളപ്പെടുത്തുന്നത് കഴിവുകളല്ല,  അതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.

Read More

മറ്റൊരാളാവാൻ കഴിയില്ലെങ്കിലും, നമുക്ക്  സ്വയം  പുതുക്കാനാവും. 2026 നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച പതിപ്പിന് സാക്ഷ്യം വഹിക്കട്ടെ! താര സുഭാഷ്

Read More

പ്രിയമുളെളാരു വാതിൽ പെട്ടന്നങ്ങടഞ്ഞ പോലെ! മറുതലയ്ക്കൽ  എപ്പോഴും എന്തിനുമുണ്ടായിരുന്നൊരു ശബ്ദം പതിയെ  നേർത്തു നേർത്തു വന്നു  തീർത്തും ഇല്ലാതാകുന്നു.  “അപ്പാ,  എനിക്കിനി വോയ്സ് മെസേജ് അയയ്ക്കല്ലേ ! ഞാനെങ്ങനെ കേൾക്കും, അതു മറന്നോ?” നിഞ്ജയുടെ ഈ ടെക്സ്റ്റ് ഹൃദയത്തിൽ തുളയിട്ടു മറുപുറം കടക്കവേ,  അക്ഷരം  മറന്നു ഞാനിരുന്നു. എന്തെഴുതും?എന്തു ഞാൻ പറയും എൻ്റെ കുഞ്ഞിനോട് ? ഒറ്റയ്ക്കൊരു പൂമ്പാറ്റക്കൂട്ടമായവൾ, പൂന്തോപ്പു തീർത്തവൾ, കുടുംബത്തിൻ്റ ബ്രാൻഡ് അംബാസിഡർ, ഒറ്റയ്ക്കൊരു മ്യൂസിക് ബാൻഡാകാൻ തക്ക ശബ്ദവും  വെളിച്ചവുമുണ്ടായിരുന്നവൾ ! അവൾ  തോറ്റാൽ, തളർന്നാൽ ഞാനതു താങ്ങില്ല ! കാരണം അവളിൽ ഞാനുണ്ട്- എൻ്റെ തുടർച്ചയുണ്ട്….  ‘ മാനസ പിന്തുടർച്ചാവകാശി !’ അതാണെനിക്കവൾ, നിൻജ എന്ന നിരഞ്ജന – സഹോദരൻ ഉണ്ണിച്ചേട്ടൻ്റെ  മകൾ! തുടർച്ചയായി വന്ന ജലദോഷവും ഇൻഫെക്ഷനും നിഞ്ജയ്ക്കു കേൾവി  തകരാറുണ്ടാക്കിത്തുടങ്ങിയത് BDS അവസാന വർഷമാണ്. അപാരമായ ആശയവിനിമയ പാടവം ഉള്ളതുകൊണ്ട് അവൾക്കൊഴികെ മറ്റാർക്കും അന്നതിൽ ബുദ്ധിമുട്ടു തോന്നിയിരുന്നില്ല. രാജ്യത്തെവിടെയും സെമിനാറെന്നോ വർക്ക്ഷോപ്പെന്നോ,  …

Read More

ആശകളല്ല, മറിച്ച്  നാം ആഗ്രഹിക്കുന്ന  രീതിയിൽ തന്നെ അവ  നിറവേറ്റപ്പെടണമെന്ന വാശിയാണ്  പലപ്പോഴും ദുഃഖകാരണമാകുന്നത്. #താര സുഭാഷ്

Read More

ബിക്കിനി തീരത്തൂടീ മുഴുപ്പാവാട നടത്തത്തിന്നറുതി വരുത്തണം കരി – മൺ ചമയത്തിലേക്ക് പരകായം നടത്തണം തല വല്ലാതുയർത്തീട്ട്, മുടിയും പിരുത്തിട്ട് എടുക്കണം സെൽഫി എന്നും സ്റ്റാറ്റസ് ഇട്ടർമാദിക്കാൻ സ്വയം സ്നേഹിക്കാതൊടുക്കിയ കാലത്തിൻ പെരുക്കത്തിൽ കണവനേം പൈതങ്ങളേം വിറപ്പിച്ചു നിറുത്തേണം. എനിക്കൊപ്പം ഇല്ലാത്തോനെ തെറി നാലു വിളിക്കണം എനിക്കൊപ്പം ഇല്ലാത്തോൾക്ക് ‘കുല’ ചാർത്തി കൊടുക്കണം. ഇരുപത് കഴിഞ്ഞതിനെ ‘സേച്ചീ’ന്നു വിളിക്കണം. മുപ്പതിലെത്തിയാൽ പിന്നെ തള്ള വൈബെന്നു പഴിക്കണം. എൻ്റെ പ്രായത്തെ എന്നും കാപ്രേക്കർ സ്ഥിരാങ്കം പോൽ തുടക്കത്തിൽ വീണ്ടും വീണ്ടും തിരിച്ചാക്കി തിമിർക്കണം. #താര സുഭാഷ് #കുഞ്ഞു കാര്യങ്ങൾ#കൂട്ടക്ഷരങ്ങൾ

Read More