Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

നല്ല  ഉയരമുള്ള  സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു  നിൽക്കുമെങ്കിലും അവരൊരിക്കലും ഞങ്ങളോട് മിണ്ടാൻ കൂട്ടാക്കിയിട്ടില്ല.മറ്റേതോ സ്ഥലത്തു   നിന്ന് ഭർത്താവും മൂന്നു പെൺമക്കളുമായി  ഞങ്ങളുടെ നാട്ടിൽ ആയിടക്ക്   താമസത്തിനെത്തിയതാണവർ. ലേഖയും ചേച്ചി ലതികയും അധികം സംസാരിക്കാത്തവരും   പഠിക്കാൻ  മിടുക്കികളുമായിരുന്നെങ്കിൽ, ഏറ്റവും ഇളയ രേഖ എന്ന ഏഴാം ക്ലാസ്സുകാരി , ഓമനത്തമുള്ളൊരു കിലുക്കാം പെട്ടിയായിരുന്നു. ഡിഗ്രി ഒന്നാം വർഷം , എനിക്കൊപ്പം  ലേഖയും  ഫൈനൽ  ഇയർ ക്ലാസ്സിൽ   ലതികയുമുണ്ട്. എന്നും ഒരേ സ്റ്റോപ്പിൽ നിന്ന്  ഒരേ ബസ്സിൽ കയറി ഞങ്ങളുടെ ഏഴംഗ  സംഘം അടിച്ചു പൊളിച്ചു  പോയി വന്നു.  കോളേജുകളിൽ ഷിഫ്റ്റ് സമ്പ്രദായം വന്നത് അക്കാലത്താണ്. നട്ടുച്ചക്ക് കോളേജ് വിടും. വെന്തു വിയർത്ത് ബസ് സ്റ്റാൻഡിൽ  എത്തുമ്പോൾ, മിക്ക ദിവസവും ലേഖയുടെ അമ്മയും മാമനും അവിടെയുണ്ടാകും. ടൗണിൽ അവരുടെ അച്ഛനൊരു ചെറിയ തുണിക്കടയുണ്ട്. അവിടെ സഹായിക്കാൻ പോയിട്ടു വരുന്നതാണെന്ന് ലേഖ പറഞ്ഞറിയാം. മിക്ക  ദിവസങ്ങളിലും…

Read More

ചിത്രത്തിലെ  ഇലകൾ, നാലു  വയസ്സുകാരൻ കുഞ്ഞാപ്പുവിൻ്റെ ഭാവനയിൽ, വിദേശത്തേക്കുള്ള എയർ ടിക്കറ്റുകളാണ്. അച്ഛനമ്മമാരോടുള്ള കരുതലും സ്നേഹവും  നിഷ്ക്കളങ്കമായി രേഖപ്പെടുത്തിയ  ഇല ടിക്കറ്റുകൾ ! അവധി കഴിഞ്ഞ്  മടങ്ങുന്നതിൻ്റ   തലേന്ന്  മകൻ  നൽകിയ സമ്മാനം അച്ഛനമ്മമാരെ വികാരാധീനരാക്കിയെങ്കിലും കുഞ്ഞാപ്പു കൂൾ ആയിരുന്നു (അയ്യോ അമ്മേ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ ! പറഞ്ഞ് മകൻ കരയാത്തതിൽ അൽപ്പം നിരാശരായിരുന്ന മാതാപിതാക്കൾ, ഇല ടിക്കറ്റ് കിട്ടിയതോടെ ഉന്മേഷഭരിതരായതു കണ്ടപ്പോഴാണ് ഇതിന് ഔഷധ ഗുണവും ഉണ്ടെന്നറിഞ്ഞത്. ) സ്നേഹപ്പശയാൽ ഹൃദയത്തോട്  ചേർത്തൊട്ടിച്ചതിനൊപ്പം അവരത്  ഫ്രെയിമിലാക്കി ചുമരിനും  ജീവനേകി! പിച്ച വെച്ചപ്പോൾ  മുതൽ ചവിട്ടി നിന്ന മണ്ണും, ചുറ്റുമുള്ള  പച്ചപ്പും അത്രമേൽ  ചേർത്തു  പിടിക്കുന്നതുകൊണ്ടാവാം, കുഞ്ഞാപ്പു അവർ അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുലുങ്ങാത്തത്. കോവിഡ് കാലത്താണ് മകൾ  കുഞ്ഞാ പ്പുവിനെ പ്രസവിക്കുന്നത്. നടന്നു  തുടങ്ങിയപ്പൊഴേ പ്രകൃതി സ്നേഹിയായ അമ്മ അവനെ മുറ്റത്തേക്കങ്ങിറക്കി വിട്ടു. അവരുടെയല്ല, ഞങ്ങളുടെ  കുട്ടിക്കാലത്തിനു സമാനമായ രീതിയിലാണ് അവൻ വളരുന്നത്.. മണ്ണിലും വെള്ളത്തിലും…

Read More

“ശ്യാമ, എന്താ ചിന്തിക്കുന്നത്? വീണ്ടും ഒരു വിവാഹ പരീക്ഷണം ആവശ്യമുണ്ടോ എന്നാണോ?” ”അതെ”, എന്നവൾ തലയാട്ടി. പതിയെ ചിരിച്ചിട്ടയാൾ  ദൂരെ മേഘക്കുഞ്ഞുങ്ങൾ മത്സരിച്ച് കുന്നിറങ്ങുന്നതു നോക്കി നിശ്ശബ്ദനായിരുന്നു. റിസോർട്ടിൻ്റെ നിമ്നോന്നതങ്ങളിൽ എവിടെയോ നിന്ന് മൂന്ന് ജോഡി കണ്ണുകൾ തങ്ങളുടെ ഓരോ നീക്കവും സ്കാൻ ചെയ്യുന്നുണ്ടാവും എന്നോർത്തവൾ അസ്വസ്ഥയായി.. ഇതും ശരിയായില്ലെങ്കിൽ, മോഹനേട്ടനും ബാലുവും മുഷിയുമെന്നുറപ്പാണ്. ഷൈലേച്ചി ഒന്നും പറയില്ല.  നീരസമുണ്ടാകും. ചാടിയെഴുന്നേറ്റ് ചെന്ന് അവരോടെല്ലാം “എനിക്കൊരുത്തനേം കെട്ടണ്ടാ. ആവശ്യത്തിലേറെ പണവും നല്ല ആരോഗ്യവുമുണ്ട്. എനിക്കിഷ്ടമുള്ളതു പോലെ ജീവിച്ചോളാം “എന്നു വിളിച്ചു പറയാൻ മനസ്സു  വെമ്പി. “ശ്യാമയ്ക്ക് സന്തോഷം തരുന്നതെന്താണ്? അഞ്ചു മിനിറ്റെങ്കിലും പിന്നിട്ട കൂടിക്കാഴ്ചയിൽ ആദ്യമായി ആ കണ്ണുകളിലേക്കവളെ ഉയർത്തി ദേവൻ്റെ ചോദ്യം. ! ” അഡ്വെഞ്ചർ ” “ഒരു സെക്കൻ്റ് മാര്യേജ് തീരെ ആഗ്രഹിക്കുന്നില്ല അല്ലേ?” ഭർത്താവും മരിച്ച് 43-ാം വയസ്സിൽ നിൽക്കുന്ന  ഒരുവൾക്ക്   സാഹസികതയാണിഷ്ടം എന്ന് അംഗീകരിക്കാൻ  മിക്ക പുരുഷന്മാർക്കും ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കൾ കൊണ്ടു വന്ന ആലോചനകളിൽ, …

Read More

‘തിരുവനന്തപുരത്തെ 55 കാരിയുടെ കൊലപാതകം:സഹോദരൻ അറസ്റ്റിൽ’ പത്രം  മടക്കി എഴുന്നേൽക്കുമ്പോൾ കണ്ണിൽ തടഞ്ഞ വാർത്ത! മനസുഖം കുറയ്ക്കുന്നതൊന്നും ഈയിടെ വായിക്കാറില്ല. ഒറ്റനോട്ടത്തിൽ കണ്ടു പോയ സ്ഥലപ്പേരാണ് അതിലേക്ക് വലിച്ചിട്ടത്.. ‘കരമന ഒറ്റത്തെരുവിൽ ബാലാംബിക (55) യുടെ കൊലപാതകത്തിൽ സഹോദരൻ നാഗരാജൻ അറസ്റ്റിൽ. ’ അറിയാതെ പിടഞ്ഞെണീറ്റു പോയി. നാഗരാജൻ്റെ ചിത്രം ചേർത്തിട്ടുണ്ട്. പക്ഷേ ഉറപ്പിക്കാനാവുന്നില്ല. രണ്ടു ദിവസം മുമ്പത്തെ വാർത്തയുടെ ഫോളോ അപ് സ്റ്റോറിയാണ്. പാരവശ്യത്തോടെ പഴയ പത്രം തപ്പിയെടുത്തു. കൊലയുടെ വിശദാംശങ്ങൾ എനിക്കറിയുകേ വേണ്ട. അതവളാണോ എന്നൊന്നുറപ്പിക്കണം. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിടിഞ്ഞു. പഴയ മിടുക്കി പെൺകുഞ്ഞിൻ്റെ സ്ഥാനത്ത് പ്രേതം പോലൊരു  രൂപമായിട്ടു  കൂടിയും. വായിക്കണ്ടെന്നു  കരുതിയിട്ടും ’55 കാരിയായ സെക്സ് വർക്കർ’ എന്ന വരി  വജ്രസൂചി പോലെ കരളിൽ തറഞ്ഞു. ബാലയെ ആദ്യം കാണുമ്പോൾ അവൾക്ക് പന്ത്രണ്ടും എനിക്ക് ഇരുപതുമാണ്  പ്രായം. അമ്മയുടെ സഹപ്രവർത്തകൻ ദിവാകരൻ സാറാണ്  അനാഥയായ ഒരു പട്ടത്തിക്കൊച്ചിനെ  സംരക്ഷിക്കാമോഎന്ന് ചോദിക്കുന്നത്. സാർ വൈകിട്ട്  ട്യൂഷനെടുക്കുന്ന…

Read More

കാവടിയും പിടിച്ചു തുള്ളി മറിയുന്ന  വൈഷ്ണവിയെ  കണ്ടു  ഞങ്ങൾ മിഴിച്ചു നിന്നു. ചുറ്റും വഴിഞ്ഞൊഴുകുന്ന ഭക്തിയുടെ ആഘോഷം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൂടെ പഠിക്കുന്ന ഒരുത്തിക്കു കിട്ടിയിരിക്കുന്ന   ദൈവിക  പരിവേഷം ഞങ്ങടെ ഉള്ളുലച്ചുകളഞ്ഞു രാവിലെ സ്കൂളിൽ ചെന്നപ്പോഴാണ് ഏഴ് ബി യിലെ വൈഷ്ണവിയുടെ ദേഹത്ത് മുരുകൻ കയറി എന്ന  വാർത്ത അന്തരീക്ഷത്തിൽ നിന്ന് കേട്ടത്.  ഓടിക്കിതച്ചു ചെല്ലുമ്പോൾ, വൈഷ്ണവിയുടെ തൊട്ടു പടിഞ്ഞാറ്റേലെ ഷൈനി നിന്ന്   അവതാരകഥ വർണ്ണിക്കുന്നു. അവളിപ്പോ ശരിക്കും  മുരുകൻ തന്നെ ആണെന്നും തമിഴേ പറയൂന്നും കൂടി കേട്ടതോടെ  ഞെട്ടൽ  പൂർണ്ണമായി. വെള്ളിയാഴ്ച  വൈകിട്ടാണത്രേ ആദ്യമായി അവളിൽ ദൈവം അവതരിച്ചത് .കേട്ടറിഞ്ഞ് ശനിയും ഞായറുമായി ക്ലാസ്സിലെ പകുതിയിലേറെ കുട്ടികളും  ദർശനപുണ്യം നേടിക്കഴിഞ്ഞു. ഇനി കലയും ഞാനും കുറച്ച് ദൂരേന്നുള്ളവരുമേ പോകാനുള്ളൂ. ഒരു വിധത്തിൽ വെെകുന്നേരമാക്കി ഞങ്ങളുമോടി മുരുകനെ കാണാൻ. ഷൈനിയുടെ വിവരണം കുറഞ്ഞു പോയെങ്കിലേ ഉള്ളൂ. അത്രയ്ക്ക് ആർഭാടമായിട്ടാണ് മുരുകൻ, അവളുടെ ദേഹത്തും ആ വീട്ടിലാകെയും കയറിയിരിക്കുന്നതെന്ന്  കണ്ട് അത്ഭുതപ്പെട്ടു  നിൽക്കുമ്പോൾ അതാ സമ്പൂർണ്ണ മുരുക വേഷത്തിൽ മണിയടിയും ഗഞ്ചിറ കൊട്ടും പെണ്ണങ്ങളുടെ   ഹരഹരോ ഹരഹര  വിളിയും…

Read More

ബീനാമ്മേടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് തോമാച്ചൻ ചെന്നെടുത്തത്.. “എടിയേ, വിനുവാ. ഒന്നു വന്നേ, അവനെന്നതാടി ഇത്രേം രാവിലെ?” “അവൻ്റമ്മയെ കെട്ടിക്കാൻ “എന്നാണ് പെട്ടന്ന് നാവേൽ വന്നത്. അത് പണ്ടൊക്കെ ചില്ലറ തെറിയായിരുന്നല്ലോ എന്നോർത്തു ബീനാമ്മയ്ക്കു ചിരിയും വന്നു. മൂത്താങ്ങള ജോയിച്ചായൻ്റെ എളേ ചെക്കനാണ്. കഴിഞ്ഞ നൂറ്റാണ്ടിലെങ്ങാണ്ടോ ജനിക്കേണ്ടവനാ. “ആൻ്റിയും അങ്കിളും ഒന്നും അറിയുന്നില്ലിയോ? മമ്മി ആരാണ്ടിനെ കെട്ടിയെന്നു പറയുന്നു”. “അവളു വല്ലോരേം കെട്ടിയാൽ ഞങ്ങക്കെന്നാ ചെയ്യാമ്പറ്റുവെടാ? അല്ലേത്തന്നെ സുമിനാ കെട്ടാഞ്ഞിട്ടല്ലാരുന്നോ നിനക്കൊക്കെ?” ചെക്കന് മുഷിഞ്ഞു. അങ്കിളിനു കൊടുത്തേ, എന്ന പറച്ചിലേത്തന്നറിയാം ദേഷ്യം. വൈകാതെ മൂത്തവനും വിളിക്കും മനു, അവൻ ഇച്ചരൂടെ ഭേദവാ. സുമിനാ പിന്നേം എന്താണ്ടോ ഒപ്പിച്ചിട്ടൊണ്ട്. ഇൻസ്റ്റ തൊറന്നാലറിയാം. നേരവില്ലല്ലോ. കല്ലേ കെടക്കുന്ന ദോശ കരിയും, ഒലത്താനൊള്ള ബീഫാണേൽ ബോറടിച്ചു ചത്തു വെള്ളത്തേ കെടക്കുന്നു. മൊത്തം പരുപാടീം തെറ്റിയ ദെവുസവാ. അലാറം അടിച്ചപ്പോ നിർത്തിയേച്ച് ഒന്നൂടൊന്നു ചാഞ്ഞതാ. ഇനി ഉച്ചയോളം കെടന്നു മടച്ചാലും മെനയ്ക്കു പണി തീരുകേല. പള്ളീ പോക്കും…

Read More

കേരളം പിറക്കുമ്പോൾ  അറ്റവും മൂലയും പൊളിഞ്ഞൊരു തഴപ്പായിൽ പേറ്റുനോവിൽ  പിളരുകയായിരുന്നു ചെല്ലമ്മ.  വേദനയുടെ പരകോടിയിൽ  ഞെരിയുമ്പോൾ, പരമുക്കൊച്ചാട്ടൻ ഇനിയിപ്പോ എന്തോ പറഞ്ഞോണ്ടു വന്നാലും ശരി  താനിനി  പെറത്തില്ലെന്നവർ   ആണയിട്ടു ചാപിള്ളയായിട്ടു പൊറത്തു വന്ന രണ്ടാമത്തെ കൊച്ചും രണ്ടാം വയസ്സേൽ തുറ്റലു വന്നു ചത്ത വാവച്ചനുമായിട്ടിതിപ്പോ  അറാമത്തെ  പേറാ. പാറോതി കണിയാത്തി പാണലിൻ്റേം, കൊടീടേം ഒരു പിടി എലയെടുത്ത് വയറ്റത്തോട്ടു വെച്ചൊരുഴിയലും മിണ്ടാതെ കെടക്ക് കൊച്ചേന്നൊരു പറച്ചിലും, പള്ളേടെ വശം പിടിച്ചു താഴോട്ടമർത്തലും ഒന്നിച്ചു കഴിഞ്ഞു.  നെറുകന്തലേന്ന് കീപ്പോട്ട് തീപ്പന്തം പോലെ പാഞ്ഞൊരു നോവിൻ്റെ  കെതപ്പിൽ രണ്ടും രണ്ടു പാത്രമായി! സോമനേം ചന്ദ്രനേം പുരുഷൂനേം ചത്തുപോയതുങ്ങളേം പെറ്റപ്പോ തോന്നാഞ്ഞത്ര പ്രാണവേദന  കൊടുത്തോണ്ട് പഞ്ചമി പെറന്നു, കേരളത്തിനൊപ്പം കാംഗ്രസ്കാരനായ പരമു  മകൾക്കിടാൻ വെച്ച പേര്’ഇന്ദിര’ എന്നായിരുന്നു. കമ്മൂണിസ്റ്റ് ചെല്ലമ്മ അതെങ്ങനെ സഹിക്കും. മലയാളം വാദ്ധ്യാരും പണിക്കുറ്റം തീർന്ന കമ്മൂണിസ്റ്റുമായ സുഗതൻ സാറാണ് തകഴി എന്നൊരാളെഴുതിയ പൊസ്തകത്തിലെ പഞ്ചമിയെന്ന പേരു പറഞ്ഞത്. പാവത്തുങ്ങടെ കഥയാ…

Read More

“എരണം  കെട്ടോളുടെ കൊണവെതിയാരം കാരണം അവനും പോയിക്കിട്ടി. അമ്മിക്കല്ലേൽ കാറ്റടിച്ച പോലിരിക്കുന്ന കണ്ടില്ലേ, മുധേവി” തള്ളയുടെ പ്രാക്ക് അവളെ തൊട്ടതേയില്ലെന്നു തോന്നി. അലിവോടെ അവളുടെ കയ്യൊന്നമർത്തി. “നീ ഇച്ചിരി  വെള്ളം കുടിക്ക് ജയേ ” അവളനങ്ങിയില്ല. ഉള്ളിലൊരു  ജീവനും കൂടിയുള്ളതല്ലേ എന്നു കൂടി പറയണമെന്നുണ്ടായിരുന്നു, പൊന്നമ്മച്ചേച്ചി കേട്ടാലുണ്ടാകുന്ന പുകിലോർത്തത് വിഴുങ്ങി. താങ്ങിയിരുത്തി ഒരിറുക്ക് വെള്ളം കൊടുത്തപ്പോഴേയ്ക്കും തള്ള വീണ്ടും ചാടി വീണു. “എന്നാലും എന്തിനാ ശോഭേ,പ്രേമേട്ടനിത് ചെയ്തത്. ?” ഇതറിഞ്ഞപ്പോൾ മുതൽ തൻ്റെ ഉള്ളിലും ഈയൊരൊറ്റ ചോദ്യമേയുള്ളൂ.  ജയ തന്നിൽ നിന്നൊന്നും മറയ്ക്കില്ല. ഓർമ്മ വെച്ച കാലം മുതലുളള കൂട്ടാണ്. അവൾക്കുമറിയില്ലെങ്കിൽ പിന്നെന്താവും?ജീവനായിരുന്നല്ലോ അയാൾക്കിവളെ .വെറും18 മാസത്തെ ദാമ്പത്യം. കാർ മെക്കാനിക്കായ പ്രേമൻ്റെ ആലോചന  വന്നപ്പോൾ, അമ്മയുടെ പ്രാക്കിൽ നിന്നൊരു മോചനമെന്നു മാത്രമേ അവൾ പ്രതീക്ഷിച്ചിരുന്നുള്ളു. മുഴുക്കുടിയും, ഒറ്റത്തടിയുമാണ് പ്രേമനെന്ന്  അറിഞ്ഞിരുന്നു. . പ്രതീക്ഷയുടെ തരിമ്പില്ലാതെ പ്രവേശിച്ച വിവാഹത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഡീ അഡിക്ഷൻ ചികിത്സയും കഴിഞ്ഞ് കുട്ടപ്പനായി വന്ന പ്രേമൻ.സ്നേഹിക്കാൻ ആരുമില്ലാതെ  വളർന്നതു കൊണ്ടാവാം മുള്ളുമുരിക്കിൻ്റെ സ്വഭാവമുള്ള അമ്മായിയമ്മയെ…

Read More

യാത്രയയപ്പു കഴിഞ്ഞ് സഹപ്രവർത്തകർ മടങ്ങിയ പാടേ വിളിക്കാൻ തോന്നിയത്    സലിജയെയാണ്. എടുത്തതേ  അവൾ’ Happy retirement’ പറഞ്ഞു. ബാല്യകാല  സുഹൃത്തുക്കളിൽ അടുപ്പമുളളത് സലിയോടു മാത്രമാണ്. അതും അധികകാലമായില്ല. BSNL ൽ ജോലി ചെയ്യുന്ന അവൾ. തന്നെ തപ്പി കണ്ടുപിടിച്ചതാണ്. പെട്ടന്നാണ് കമലേ, നിനക്ക് പഴയ മാലതി സാറിനെ ഓർമ്മയില്ലേ? അവരു രണ്ടാഴ്ച മുമ്പ് മരിച്ചു. എന്നവൾ പറഞ്ഞത്.  തരിച്ചിരുന്നു പോയി. ” അവരെ ഞാൻ മറന്നിട്ടു വേണ്ടേ?” എന്ന ചോദ്യം  കടിച്ചിറക്കി. ” ഇന്നലെ നാട്ടീന്ന് കൊച്ചമ്മായി വിളിച്ചപ്പൊഴാ വിവരമറിഞ്ഞേ. പുനയിലെങ്ങാണ്ടു ആ മൂത്ത ഗീതക്കേടെ  കൂടാരുന്നു. നരകിച്ചാ മരിച്ചത്. ശ്രീദേവിക്ക് തലയ്ക്കു സുഖമില്ലാതായതും അവളു ഞരമ്പു മുറിച്ചു മരിച്ചതുമെല്ലാം  നീ അറിഞ്ഞില്ലാരുന്നോ ? യമുനക്ക മാത്രമേ ആ വീട്ടിൽ ഗതി പിടിച്ചുള്ളു അവര് പൊറത്താ. ഗീതക്കയ്ക്കും കഷ്ടമാ. ചെക്കമ്മാര് കുടിച്ച് കുടിച്ച് കിടപ്പാടം ഒഴിച്ചെല്ലാം വിറ്റു തീർത്തു. മാലതി സാറിനെ പൂനയിൽ തന്നെ അടക്കി. ” അവൾ നിർത്താതെ പറയുകയാണ്. തനിക്ക്  എന്തൊക്കെയോ വിളിച്ചു കൂവണമെന്നു തോന്നി. തേവളളീലെ…

Read More

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. തൊട്ടടുത്ത രാധമ്മച്ചേച്ചിയുടെ വീട്ടിൽ അതികഠിനമായ പൂജകൾ നടക്കുന്നു. അവരുടെ മക്കൾ കലയും കുട്ടനും കൂട്ടുകാരായതിനാൽ എപ്പോഴും പോകുന്ന വീടാണ്. വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന രമച്ചേച്ചി പറഞ്ഞാണ് കഷ്ടകാലം മാറ്റാനുള്ള പൂജയാണു നടക്കുന്നതെന്നറിഞ്ഞത്. ചെന്നു നോക്കുമ്പോൾ കലയും കുട്ടനും അച്ഛനമ്മമാരും ഭക്തി പാരവശ്യത്തോടെ തൊഴുതു നിൽക്കുന്നു. താടിയും മുടിയും വളർത്തിയ ഒരാൾ, കണ്ണടച്ച് ഗഞ്ചിറയടിച്ച്   ഉച്ചത്തിൽ പാടുന്നു “ഓം ശക്തി, പരാശക്തി, പരന്ന ശക്തി ഓം ചിറ !” പരാശക്തി എന്നൊക്കെ കേട്ടതുകൊണ്ട് തൊട്ടടുത്തുുളള ഓച്ചിറ അമ്പലത്തെ കുറിച്ചാണു പാട്ടെന്നു  മനസ്സിലായി. ജനാലയ്ക്കൽ അതിനകം വന്നു നിന്ന തെക്കേലെ ഷീലയോടു  ചോദിച്ചു. “പരന്ന ശക്തി എന്നു വെച്ചാലെന്താ? അതുപോലെ ഓച്ചിറയല്ലേ, ഇയാൾ ഓം ചിറയെന്നു പാടുന്നതെന്താ? ” ഗഹനമായി ചിന്തിച്ച് , ജ്ഞാനിയെപ്പോലെ അവൾ പറഞ്ഞു. “എടീ, ഓച്ചിറ അമ്പലമിങ്ങനെ പരന്നുകിടക്കുവല്ലേ, അവിടെല്ലാം പരബ്രഹ്മമൂർത്തിയുടെ ശക്തി പരന്നങ്ങു കിടക്കുവാരിക്കും അതാ കാര്യം.. പിന്നെ ഓം ചിറ എനിക്കും അറിയത്തില്ല ” ഞങ്ങൾ…

Read More