അഭിപ്രായങ്ങളിലും നിലപാടുകളിലും വ്യക്തത പുലർത്തിയാൽ നാം കൂടുതൽ തെളിച്ചമുള്ള മനുഷ്യരാകും.
Author: THARA SUBHASH
പറയുന്ന ആളിനും കേൾക്കുന്ന ആളിനും പ്രയോജനമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അപ്രിയസത്യങ്ങൾ പറയാതിരിക്കുകയാവും നന്ന്. താര സുഭാഷ്
ഉടലാഴങ്ങളിൽ നീ മുങ്ങാം കുഴി ഇടുമ്പോൾ, അലയുകയായിരുന്നു ഞാൻ നിൻ ഉയിരാഴങ്ങൾ തേടി. താര സുഭാഷ്
സംഘർഷഭരിതമായ പരിസരങ്ങളിലാണ്, പലരുടേയും ജീവിതം. വാക്കും പ്രവൃത്തിയുമെല്ലാം അതി വൈകാരികമാകുന്നത് സ്വാഭാവികം. ബന്ധങ്ങൾ ഉലയാൻ കുഞ്ഞു പ്രകോപനങ്ങൾ മതി. വിലപ്പെട്ട സൗഹൃദങ്ങൾ ഊർന്നു പോകാതിരിക്കാൻ ഈ നാടോടിക്കഥ ഓർക്കാം. ആത്മമിത്രങ്ങളായ റെന്നും ഹിമാരിയും യാത്രയിലാണ്. വഴിയിൽ മറ്റൊരു യാത്രികനും ഒപ്പം ചേർന്നു. യാത്രാമധ്യേ കാൽ വഴുതി കൊക്കയിലേക്ക് വീഴാൻ പോയ ഹിമാരിയെ റെൻ സാഹസികമായി രക്ഷിക്കുന്നു. അടുത്തു കണ്ട പാറക്കൂട്ടത്തിൽ മറ്റൊരു കല്ലു കൊണ്ട് ഹിമാരി കഷ്ടപ്പെട്ടെഴുതി ‘ ഇന്ന ദിവസം റെൻ എൻ്റെ ജീവൻ രക്ഷിച്ചു’ . മുന്നോട്ടു പോകവേ, ചെറിയൊരു വാക്കു തർക്കത്തെ തുടർന്നു റെൻ ഹിമാരിയുടെ കരണത്തടിച്ചു. വേദനയോടെ കുത്തിയിരുന്ന് ഹിമാരി മണ്ണിൽ കുറിച്ചു, ‘ഇന്ന ദിവസം റെൻ എൻ്റെ കരണത്തടിച്ചു’ എന്ന്. യാത്ര മുന്നേറവേ മൂന്നാമത്തെ യാത്രികൻ ഹിമാരിയോട് അതേക്കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞു. റെന്നിനെ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല. സ്വജീവൻ നോക്കാതെ എന്നെ രക്ഷിച്ചവനാണ്. അതൊരിക്കലും മായാതിരിക്കാൻ ആ കല്ലിലും ഒപ്പം കരളിലും കോറിയിട്ടു. പിന്നെ അടിയുടെ കാര്യം. അതവൻ പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ ചെയ്തതാണ്. അത് മറന്നു കളയാനുള്ളത്ര ശക്തി എൻ്റെ സൗഹൃദത്തിനുണ്ട്.…
എല്ലാ പ്രശ്നങ്ങളും ഇടപെടലുകൾ കൊണ്ടു നേരേയാക്കാനാവില്ല. ഇടപെടേണ്ടവ വിവേകപൂർവ്വം തിരഞ്ഞെടുക്കണം. താര സുഭാഷ്
പറഞ്ഞയാൾക്കും കേട്ടയാൾക്കും ചിരി വരുത്തുന്നതാണ് ഫലിതം. കേട്ടയാൾക്കു പ്രയാസവും പറഞ്ഞയാൾക്കു ചിരിയുമെങ്കിൽ അതിനെ പരിഹാസമായേ കൂട്ടാനാവൂ. താര സുഭാഷ്
അതിജീവനമാണ് പ്രധാനം. അതിജീവിക്കാൻ കഴിഞ്ഞാൽ ജീവിതം നീട്ടുന്ന കയ്പുകൾ പോലും നമ്മെ കരുത്തരാക്കും. താര സുഭാഷ്
കൈപ്പറ്റുന്നവർക്കും കൊടുക്കുന്നവർക്കും സമ്മാനങ്ങൾ സന്തോഷമുണ്ടാക്കണം. കൊടുത്തു കഴിഞ്ഞ സമ്മാനങ്ങളെ കുറിച്ച് കൊടുത്തയാൾ ചിന്തിക്കുകയും ചികയുകയും ചെയ്യാതിരിക്കുകയാണ് ഉചിതം. ഒരു പഴയ കഥ ആയാലോ? ഗുരുകുലത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു സംഘം പുറത്തേക്ക് പോകുന്ന ദിവസം. എല്ലാവരും ഗുരുദക്ഷിണ സമർപ്പിക്കുന്നു. കൂട്ടത്തിൽ ഏറ്റവും ധനാഢ്യനായ ശിഷ്യൻ അതിവിശിഷ്ടമായ രത്നമാലയാണ് സമർപ്പിച്ചത്. കിട്ടിയ പാടെ, ഗുരു അത് മുന്നിലെ നദിയിലേക്ക് വലിച്ചെറിഞ്ഞു. സമ്മാനത്തിൻ്റ മൂല്യം അറിയാവുന്ന ശിഷ്യൻ നദിയിൽ ചാടി മാല തപ്പിയെടുത്ത് വീണ്ടും ഗുരുവിനു നൽകി. അദ്ദേഹം വീണ്ടും അത് വലിച്ചെറിഞ്ഞു. ഇത് പല പ്രാവശ്യമായപ്പോൾ ശിഷ്യൻ സങ്കടത്തോടെ ഗുരുവിനോട് കാരണം ആരാഞ്ഞു. ആ മാല ഇപ്പോഴും നിൻ്റേതാണ്, ഇതു വരെ മനസ്സു കൊണ്ട് നീ അതെനിക്കു തന്നിട്ടില്ല എന്നായിരുന്നു ഗുരുവിൻ്റെ മറുപടി. ഗുരുവിന് പൂർണ്ണമായി സമർപ്പിച്ചതാണെങ്കിൽ, അദ്ദേഹം അതെന്തു ചെയ്യുന്നു എന്നത് ശിഷ്യന് വിഷയമാകേണ്ടതില്ല. അതിൻ്റെ വിലയോർത്ത് പരവശനാകേണ്ടതുമില്ല എന്നാണ് ഗുരു, പഠിപ്പിക്കാൻ ശ്രമിച്ചത്. കൊടുക്കുന്ന ആളിൻ്റെ പ്രൗഢിയേക്കാൾ കിട്ടുന്ന ആളിൻ്റെ സന്തോഷം, അല്ലെങ്കിൽ…
എനിക്കും നിനക്കുമിടയിലെ തുരുത്തുകൾ അലിയും.. വിരൽ തൊടും ദൂരത്തിൽ ശ്വാസങ്ങൾ പിണയും നേരം സിരകളിലെ ഉന്മാദത്തീയിൽ നീയും ഞാനും ചേർന്ന് പുതിയൊരു തുരുത്താകും…….. .. താര സുഭാഷ്
എൻ്റെ രവിക്ക്, മൂന്നര പതിറ്റാണ്ട് നമ്മൾ ഒന്നിച്ചു ജീവിച്ചു. പക്ഷേ രവിക്ക് ഞാനെഴുതുന്ന ആദ്യത്തെ കത്താണിത്. ഇന്നലെ വാടക വീട്ടിൽ നിന്ന്, സ്വന്തം വീട്ടിലേക്കു മാറി. കുഞ്ഞു വീടാണ്. ഈഗോ ഉപേക്ഷിച്ചു വന്നാൽ ഇടക്ക് നമുക്കിവിടെ കഥ പറഞ്ഞിരിക്കാം. പിന്നെ പനിയോ വല്ലായ്കയോ തോന്നിയാൽ ഒട്ടും മടിക്കണ്ട. കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും, കൈ കഴക്കും വരെ നെറ്റി തടവി അടുത്തിരിക്കാൻ ഞാനുമുണ്ടാകും. പണ്ടേപ്പോലെ ഒടിഞ്ഞ കയ്യും വെച്ച് തടവിത്തരില്ലാട്ടോ. എൻ്റെ ആരോഗ്യവും നോക്കണ്ടേ? ഇനിയും മനസ്സിലായിട്ടില്ലാന്നു തോന്നിയതു കൊണ്ട് പറയുവാ, രവിയെ വേദനിപ്പിക്കണം, കഷ്ടപ്പെടുത്തണം എന്നൊന്നും ഒരിക്കലും ഞാനാഗ്രഹിക്കില്ല. എൻ്റെ ഇഷ്ടങ്ങൾക്കു മുൻഗണന കൊടുക്കുന്നു എന്നു മാത്രം. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായി രവി ബുദ്ധിമുട്ടിലാകുന്നു എങ്കിൽ അതെന്താണ് സൂചിപ്പിക്കുന്നതെന്ന് തുറന്ന മനസ്സോടെ ചിന്തിക്കൂ…. വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ, എന്തു കൊണ്ടു പറഞ്ഞില്ല, സംസാരിച്ച് ധാരണയിലെത്തിയില്ല, എന്നെല്ലാം രവിയുടെ സുഹൃത്തുക്കൾ ചോദിച്ചിരുന്നു. അത് അവരുടെ മാത്രം ചോദ്യമല്ലെന്നറിയാം. സംസാരിച്ചാൽ ധാരണയിലെത്തുമായിരുന്നോ? ഇതിപ്പോൾ എൻ്റെ…
