പുത്തൻ പ്രതീക്ഷകളുമായെത്തി
പുതുവർഷം,
വരവേറ്റിടാം നമുക്കീ
നവവത്സരപ്പുലരിയെ
ആമോദമോടെ.
നന്ദി ചൊല്ലിടാമീ പ്രപഞ്ചത്തോട് നമുക്കായ്
കാത്തുവെച്ച ദിനരാത്രങ്ങൾക്കായ്,
ഹൃദയപൂർവ്വം പ്രയത്നം ചെയ്തിടാം,
ആരോഗ്യം നിറയും തനുവിനായ്,
ശാന്തി നിറയും മാനത്തിനായ്.
