നിറഞ്ഞ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല..
സുദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയ്..
ഞാൻ പോയ വഴിയിലെ
തൊട്ടാവാടികൾ തൊടാൻ കൊതിച്ചു നിൽക്കുന്നു..
പാടത്തും വരമ്പത്തും
തഴുതാമകൾക്ക് ജരാനര ബാധിച്ചു..
കലത്തിൽ വെള്ളമെടുക്കാൻ,
ക്ലാസ്സ് മുറി തൂത്തിടാൻ,
കറുത്ത ബോർഡിൽ
കൈയെത്ത കോണിൽ തീയതി കുറിക്കാൻ…
മുൻ ബഞ്ചിൽ വന്നിരുന്നു കണക്ക് മാഷിനെ കാത്തിരിക്കാൻ,
ഇടയ്ക്കെൻ അരുകിൽ വന്നു തലയിൽ തൊടുമെന്ന് നോക്കിയിരിക്കാൻ..
കൊതിയാകുന്നു…
എവിടെയോ കളഞ്ഞു ഞാൻ എൻ ബാല്യം..
കിട്ടിയവർ തരികയതെനിക്ക്..
വീണ്ടും ഓമനിക്കാൻ..
✍️ജെകെ
