മൗനം സമ്മതമെന്നാരോ ചൊല്ലി,
മൗനത്തിൻ ഹേതുവോ മൂകം വിതുമ്പി,
വാക്കുകൾ മറന്നവളുടെ സമ്മതം തീറെഴുതാൻ വാഗ്ധോരണികളൊഴുകി,
സമ്മതമില്ലെന്നറിവോടെ, ഗുഢമായൊരാനന്ദത്തിലവളൂടെ ജീവിതം ചവിട്ടിയെരിച്ചു,
കാലംമാറി, കഥ മാറി(മാറിയോ?)
ഇന്നു സമ്മതം വേണത്രേ, ഒരു നോട്ടത്തിനു പോലും,
എന്നിട്ടോ… ഇന്നും തുടരുന്നു ഗാഥകൾ,
★★★നിഷിബ എം നിഷി★★★

3 Comments
നന്നായിട്ടുണ്ട് ❤️
Super👍
Thank you..🌹