തിരിച്ചറിയാൻ ഒരു മുഖം
ഓർത്ത് വയ്ക്കാൻ ഒരു സ്ഥലം
വിളി കേൾക്കാൻ ഒരു പേര്
കുറിച്ച് വയ്ക്കാൻ ഒരു പുസ്തകം
മറന്നു പോകാൻ ഒരു ദുഃഖം
മറക്കാതിരിക്കാൻ ഒരു പ്രണയം
ജഡം കൊണ്ട് വയ്ക്കാൻ ഒരു ഇടം
മറവ് ചെയ്യാൻ ഒരു സുഹൃത്ത്..
മതി എനിക്കൊന്നുമെ വേറെ വേണ്ടതില്ല ഭൂമിയിൽ.
✍️ജെകെ
#കവിത
