Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കടിക്കും പട്ടി കുരയ്ക്കില്ല
അനുഭവം നര്‍മം

കടിക്കും പട്ടി കുരയ്ക്കില്ല

By Ajoy KumarApril 1, 2026Updated:April 20, 20262 Comments2 Mins Read267 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട്, വാടക പിരിക്കുക, തെങ്ങിൽ തേങ്ങയോ മാവിൽ മാങ്ങയോ വല്ലതും ഉണ്ടോ എന്ന് സ്പൈ വർക്ക്‌ നടത്തുക എന്നീ ലക്ഷ്യങ്ങളുമായി അമ്മൂമ്മ നിയോഗിച്ച രവിക്കുട്ടനും, പതിവില്ലാതെ അന്ന് ലീവിൽ വന്ന ഇളയ അമ്മാവനും കൂടി അമ്മാവന്റെ ചടാക്ക്‌ കാറിൽ കയറി ശ്രീകണ്ഠേശ്വരം എന്ന സ്ഥലത്തുള്ള, അമ്മൂമ്മ വാടകക്ക് കൊടുത്തിട്ടുള്ള വീട്ടിൽ പോയി, ചെന്ന് കയറിയപ്പോൾ അവിടെ നിന്നിരുന്ന ഒരു നാടൻ ചാവാലി പട്ടി കുരയോട് കുര.

രവിക്കുട്ടൻ അകത്തു കേറണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്നപ്പോൾ അമ്മാവൻ പറഞ്ഞു, 

“കേറെടാ, എടാ കേറെടാ, ഞാൻ ഇവിടെ പുറത്തുണ്ട് നീ ധൈര്യമായി കയറിക്കോ”

“അമ്മാവാ ആ പട്ടി? അത് കടിക്കും”

“എടാ മണ്ടാ, കുരയ്ക്കും പട്ടി കടിക്കില്ല എന്ന പഴഞ്ചൊല്ല് നീ കേട്ടിട്ടല്ലേ.”

ഇല്ല എന്ന് രവിക്കുട്ടൻ പറഞ്ഞു, പഴഞ്ചൊല്ലെല്ലാം പഠിച്ചു വരുന്നല്ലേ ഉള്ളു, കൊച്ചു കുട്ടി അല്ലെ!

“കഷ്ടം, പഠിച്ചു വരുന്നതെ ഉള്ളല്ലേ, എന്നാൽ അങ്ങനെ ഒരു ചൊല്ലുണ്ട്”

“അങ്ങനെ ആണെങ്കിൽ അമ്മാവനും വാ”

 

“ശരി, ഞാനും വരാം, അത് തെളിയിച്ചു തരാം”

അങ്ങനെ പഴംചോല്ല് വിദഗ്ദ്ധനായ അമ്മാവനും അങ്ങനെ ഒരു പഴംചോല്ല് കേട്ടിട്ടില്ലാത്ത രവിക്കുട്ടനും കുരച്ചു കൊണ്ട് നിൽക്കുന്ന പട്ടിയെ വക വെക്കാതെ അകത്തു കയറി വീട് ലക്ഷ്യമാക്കി നടന്നു. 

ഒട്ടും താമസിച്ചില്ല, ആ പട്ടി തുടൽ പൊട്ടിക്കുകയും, അതി വേഗം ഓടി വന്ന് അമ്മാവന്റെ ചന്തിക്കിട്ട് തന്നെ നല്ലൊരു കടി കൊടുക്കുകയും ചെയ്തു, അത് കണ്ടു പേടിച്ച രവിക്കുട്ടൻ വെപ്രാളത്തിൽ അടുത്ത് നിന്ന ചെറിയ പൂച്ചെടി ഏതോ മരമാണെന്ന് കരുതി വലിഞ്ഞു കയറി ചെടിയോടു കൂടി നിലത്തു വീണു.

ഈ ബഹളവും, അമ്മാവന്റെ ഭീകരമായ അലർച്ചയും കേട്ട് അത് വരെ എല്ലാം കണ്ടു ആസ്വദിച്ച് ഒളിച്ചിരുന്ന അഥവാ അങ്ങനെ ആണെന്ന് രവിക്കുട്ടന് തോന്നിയ വീട്ടുടമ ഓടി വന്ന് ആ പട്ടിയെ ചവിട്ടി തെറുപ്പിച്ച ശേഷം അമ്മാവനെ പിടിച്ച് എണീപ്പിച്ചു, പിന്നെ മുറിവിൽ മരുന്ന് വെക്കാൻ സഹായിച്ചു.

അല്പസമയത്തിനു ശേഷം, വന്ന ആവശ്യം കഴിഞ്ഞു തിരികെ പോകവേ മുറിഞ്ഞ ഭാഗം താഴെ തൊടാതെ ചരിഞ്ഞിരുന്നു കാർ ഓടിച്ച അമ്മാവനോട് നിഷ്കളങ്കതയുടെ ആൾരൂപമായ രവിക്കുട്ടൻ ചോദിച്ചു

” അമ്മാവാ കുരയ്ക്കും പട്ടി കടിക്കില്ല എന്നല്ലേ ആ പഴം ചൊല്ല് ?”

“അതെ”

“പക്ഷെ ആ പട്ടി ഇപ്പൊ കടിച്ചല്ലോ, അപ്പൊ അങ്ങനെ ഒരു പഴഞ്ചൊല്ലില്ലേ?”

“പോടാ കഴുതേ, അമ്മാവന് ദേഷ്യം വന്നു, ഡാ നീ ഒരു വിദ്യാർഥി അല്ലെ?”

“അതെ”

“നാലാം ക്ലാസിൽ പഠിക്കുന്ന നിനക്ക് പോലും അറിഞ്ഞൂടാത്ത പഴഞ്ചൊല്ല് ആ വൃത്തികെട്ട, വിദ്യാഭ്യാസമില്ലാത്ത നാടൻ പട്ടി എങ്ങനെ അറിയും?”

“ഓ, അത് ശരിയാണ് അമ്മാവാ, പക്ഷെ ഞാൻ ഇന്ന് ഒരു പുതിയ പഴം ചൊല്ല് കണ്ടു പിടിച്ചു.”

“ഓഹോ, എന്താണത് ?”

“കടിക്കും പട്ടി കുരക്കില്ല”

“എന്ന് വച്ചാൽ?”

“എന്ന് വെച്ചാൽ, ഇന്ന് തന്നെ ആ പട്ടി അമ്മാവന്റെ ചന്തിക്കിട്ട് പ്രാക്ക് ക്രാക്ക് എന്ന് കടിച്ചു കൊണ്ടിരുന്നപ്പോൾ അതിന്റെ വാ ബിസി ആയിരുന്നില്ലേ?”

“എന്തോ, ഞാൻ ശ്രദ്ധിച്ചില്ല. “

“ആയിരുന്നു, അമ്മാവൻ എങ്ങനെ ശ്രദ്ധിക്കും, വലിയ വായിൽ നില വിളിക്കുക അല്ലായിരുന്നോ?”

“ഞാൻ നിലവിളിച്ചതേ ഇല്ല”

“വിളിച്ചു, അയ്യോ എന്റമ്മച്ചീ എന്നെ പട്ടി കടിച്ചേ എന്ന് അലറി വിളിച്ചു”

“വിളിച്ചില്ലെന്ന്..”

“വിളിച്ചു അമ്മാവാ. അത് പോട്ടെ, ഇത് കേൾക്കൂ, കടിക്കാൻ വേണ്ടി ബിസി ആയ വായും വെച്ച് ആ പട്ടി എങ്ങനെ കുരക്കും, അത് കൊണ്ട് കടിക്കും പട്ടി കുരക്കില്ല, പുതിയ പഴം ചൊല്ല്.. എങ്ങനീണ്ട്… എങ്ങനീണ്ട്, ഹി ഹി ഹി ഹി ഹി ഹി”

ഇത്രയും രവിക്കുട്ടൻ പറഞ്ഞു നിറുത്തിയ ഉടനെ, കാർ റോഡ്‌ സൈഡിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിറുത്തപ്പെട്ടു

ശേഷം കാറിനുള്ളിൽ നിന്നും അമ്മാവൻ കുരക്കുന്നതും കടിക്കുന്നതും ആയ ഭീകര ശബ്ദങ്ങളും പുറകേ രവിക്കുട്ടന്റെ ദയനീയമായ നിലവിളിയും ഉയരുകയും ചെയ്തു 

അജോയ് കുമാർ

 

Post Views: 67
3
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

2 Comments

  1. Thara Subhash on April 2, 2026 1:20 PM

    നല്ലെഴുത്ത് അജോയ് കുമാർ👌👌❤️❤️

    Reply
    • Rani Varghese on April 2, 2026 10:42 PM

      നല്ല രചന

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.