നിന്റെ ചിരിയിൽ
ദുഃഖമായിരുന്നോ—
മഞ്ഞുപാളികളിൽ തട്ടി ചിതറിയ
നീർത്തുള്ളികളോ,
വീർപ്പടക്കിയ ഇടനെഞ്ചിൻ നൊമ്പരമോ…
പറയാതെ വിങ്ങിയ വാക്കുകൾ
മിഴിനീരിലൊഴുകിയിറങ്ങി
തിരയുന്നു ദൂരെ—
ഒടുവിൽ,
ആ ചിരിയുടെ തിരശീലയ്ക്കപ്പുറം
നീ ബാക്കി വെച്ചത്
ഒരു ശൂന്യത മാത്രം;
എന്റെ വാക്കുകൾക്ക്
എത്തിപ്പിടിക്കാനാവാത്ത
നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലെ
അതിശൈത്യം മാത്രം…
ജെമിനി കെ രാജ്.

1 Comment
👌👌❤️