മങ്ങിയ മഷിക്കൂട്ടിനാലെഴുതിയോരാത്മഗതമെല്ലാം കണ്ണീരിലൊഴുകിപ്പരന്നു,
ജീവിതപുസ്തകത്താളിലെയേടുകൾ മറയുന്നു നിമിനേരത്തിൽ, പുത്തനേടുകൾ ശൂന്യമാവുന്നു,
ഓർമ്മത്താളുകളിൽ കുരുങ്ങിയോരെഴുത്താണിയിൽ മഷി വറ്റുന്നു,
നാളെയെന്നതോ ഇരുൾപടർപ്പിലൊളിക്കവേ, ഇന്നിന്റെ വിളക്കിൽ കരിന്തിരിയെരിയുന്നു,
പ്രജ്ഞയറ്റു പ്രയാണം തുടരുന്നു, പ്രതീക്ഷയറ്റൊരു നാളയിലേക്കായി..
★★★നിഷിബ എം നിഷി★★★
