അരളി..! പേര് കൊള്ളാം, കാണാനും ചന്തമുണ്ട്
ഓണപ്പൂക്കളത്തിൽ നിന്നെ ഒന്ന് ചേർത്താൽ
പൂക്കളം കാണാൻ നല്ല ഭംഗിണ്ടാവും
തൊടിയിലൊന്നും പൂക്കൾ കിട്ടാനില്ല
വഴിയോരപൂക്കച്ചവടക്കാരുടെ അടുത്ത്ന്ന്
വിലപേശാതെ വാങ്ങിയെടുത്തു നിന്നെ
കൊള്ളാം പൂക്കളം കാണാൻ എന്താ ഭംഗി!
പോകെപ്പോകെ നീ ഒരു കേമിയായി
മുല്ലപ്പൂ മാലയോടൊപ്പം കൂട്ടുപിടിച്ചു
നീ അവിടെയും സ്ഥാനം കരസ്ഥമാക്കി
പണ്ടൊക്കെ മുല്ലപ്പൂ മാത്രം ചൂടിയിരുന്ന
ഞാൻ പോലും ഇപ്പൊ നീ കയറിപ്പറ്റിയ
മുല്ലപ്പൂമാല തേടിപ്പിടിച്ചു തലയിൽ ചൂടുന്നു
കാണാൻ അഴകുള്ള നീ ഉള്ളിൽ വിഷവുമായി
നടക്കുകയാണെന്ന് അറിയാൻ വൈകി
എങ്കിലും നിന്നെ പ്രണയിച്ചു പോയത് കൊണ്ടാവാം
വാലന്റൈൻസ് ഡേയ്ക്ക് ഞാൻ
പ്രിയതമനോട് പറഞ്ഞത് ഒന്ന് മാത്രം..
വടക്കുംനാഥന്റെ തിരുനടയ്ക്കു മുന്നിലെ
പൂക്കാരിയിൽ നിന്ന് തലയിൽ ചൂടാൻ
ഒരു മുഴം മുല്ലപ്പൂ-അരളിപ്പൂമാല!
