അടയാളമുദ്രയൊന്നും
അച്ചു കുത്താതെ
വരും ജന്മങ്ങളിൽ
നീയെന്നെ
എങ്ങനെ തിരിച്ചറിയും?
തിരിച്ചറിയാനായ്
ഇന്നോളം പറയാനാകാതെ
നെഞ്ചിൽ
കുടുങ്ങിയൊരു
വാക്ക് ഞാൻ
പച്ച കുത്തിയിട്ടുണ്ടാകും..
നീയതിൽ
അമർത്തിച്ചുംബിക്കുക..
നീ ചുംബിക്കുമ്പോൾ
ആർദ്ര നക്ഷത്രം
പോലിരുട്ടിലും
ഞാൻ ജ്വലിക്കും..!
