ഓർക്കുവാനെനിക്കെന്തിഷ്ടമാണീ മധുരം
ബാല്യകാലത്തിൻ സ്മരണ തൻ മധുരം
മുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയ
സ്വപ്നത്തിലെപ്പോഴോ കഥയിലെ
രാജകുമാരിയായ് മാറീതും
അമ്പലമണി കേട്ടുണരുന്നതും
പൈക്കളെ കാണാൻ തൊടിയിലേക്കോടീതും
പാൽ മണം നിറയുന്ന പൈക്കിടാവിനെ
കെട്ടിപ്പുണരുന്നതും
തുമ്പിയെ പിടിച്ചതും
കളിവീട് കെട്ടി മാഞ്ചോട്ടിൽ കളിച്ചതും
കുറുമ്പ് കാട്ടിക്കൊണ്ടോടി നടക്കുമ്പോൾ
കുഞ്ഞിക്കൈ നീട്ടിക്കൊണ്ടടി മേടിച്ചതും
അമ്മയെ നോക്കി കള്ളക്കണ്ണീരൊഴുക്കീട്ട്
കുഞ്ഞരിപ്പല്ലില്ലാ മോണ കാട്ടി ചിരിച്ചതും
പിന്നെയും പിന്നെയും ഒത്തിരിയൊത്തിരി…
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത
ബാല്യകാലസ്മരണകൾക്കെന്തു മധുരമാണ്
തിരികെ കിട്ടാത്ത തേൻകനിമധുരം!
