നിന്നെ വായിക്കുകയാണ് ഞാൻ..
താഴിട്ടതായ്
എത്ര താളുകൾ..
അച്ചുകുത്തുകൾ..
അർദ്ധവിരാമങ്ങൾ,..
മാനസവ്യവഹാരങ്ങളുടെ
വട്ടെഴുത്തുകൾ..
വേറിട്ടതായ്,
അല്പമാത്രം തെളിഞ്ഞ
വരികൾ..
കണ്ണടകൾ
മാറ്റി മാറ്റി വെച്ചിട്ടും
കൺകെട്ടിനാൽ
വെളിപ്പെടാതെ ഉള്ളം..
ഞാൻ തോറ്റു.
നിഗൂഢ ലിപികളെ
കൂട്ടി വായിക്കേണ്ട
ഭാഷ എനിക്ക്
അജ്ഞാതമാണ്..
അടയാളങ്ങളെ
ഡീകോഡ് ചെയ്യേണ്ട
കല എനിക്ക്
അപ്രാപ്യമാണ്..
ഉള്ളംകൈ രേഖ പോലെ
അറിയാമെന്നൂറ്റം കൊണ്ട
അഹങ്കാരത്തെ
ഉപേക്ഷിച്ച്,
ഇരുട്ടഴിച്ചിട്ടിറങ്ങട്ടെ
വെളിച്ചത്തിലേക്ക്..
-💜
