അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെയാണ്?
അവളുടെ ഇഷ്ടവിനോദങ്ങൾ എന്തൊക്കെയാണ്?
അവളുടെ ഇഷ്ടഭക്ഷണം എന്തെല്ലാമാണ്?
അവളുടെ പിറന്നാൾ ദിനം എന്നാണ്?
അവളുടെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ എന്തൊക്കെയാണ്?
കുറഞ്ഞത് അവൾക്ക് സുഖമാണോ…
അവൾ ഇപ്പോൾ.. ഈ നിമിഷം.. എവിടെ
എന്തു ചെയ്യുകയായിരിക്കും എന്ന് പോലും
അവൾക്കല്ലാതെ മറ്റ് ആർക്കറിയാം
മറ്റുള്ളവരുടെ താല്പര്യങ്ങൾക്കനുസരിച്ച് പെരുമാറാനും
അവരുടെ ഇഷ്ടങ്ങൾ നോക്കി രുചിയോടെ വിളമ്പാനും
അവരുടെ പിറന്നാൾ ദിനം ഓർത്തു വച്ച് സദ്യ ഒരുക്കാനും
അവരുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാനും
അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും
അവൾക്കല്ലാതെ മറ്റ് ആർക്കറിയാം
