നീയെനിക്ക്
എന്ത് നൽകിയെന്ന്
ചോദിച്ചാൽ
ഉത്തരമില്ല.
കനപ്പെട്ടതൊന്നും
നൽകിയിട്ടില്ല.
ഒരുമിച്ച്
പങ്കിട്ട നേരങ്ങളുടെ
മധുരമില്ല.
ഓർമ്മകളിൽ
തുള്ളിയോളമെങ്കിലും
ഞാനുണ്ടെന്ന് നീ
പറഞ്ഞിട്ടില്ല.
എങ്കിലും,
അതങ്ങനെയാണ്.
ബോധ്യപ്പെടുത്താൻ
കാരണമേതുമില്ലാതെ
നീയെനിക്കേറ്റവും
വിലപ്പെട്ടതാകുന്നു..!
