ആർത്തലയ്ക്കുന്ന തിരയിലും
ആർത്ത നാദത്തെ കേൾക്കുവാൻ
ഒഴുകിയകലുന്ന ജീവനെ
തിരികെ തീരത്തണക്കുവാൻ
കനിവിനായ് നിളും കയ്യുകൾ
ചെന്നു കൈനീട്ടി കവരുവാൻ
സ്വന്തം ജീവനെബലി നൽകി
ജീവനും ജീവതാളവും
തിരികെ നേടിക്കൊടുക്കുവാൻ
സർവ്വനാശം വിതയ്ക്കുന്ന
ആഴിയിലേക്കുചാടുവാൻ
മർത്യരുണ്ടിന്നും ഭൂമിയിൽ
എന്നതെത്ര മനോഹരം
ധീരരാം മർത്യർ നൽകിയ
ഭിക്ഷയാണെന്നും ജീവിതം
നന്ദിയോടെ സ്മരിക്കണം
നന്ദികാട്ടിയില്ലെങ്കിലും !
