സഹിച്ചതൊക്കെയും
തഴമ്പിച്ച കനപ്പാണത്.
മുടിക്കെട്ടിന് ചുറ്റിപ്പിടിച്ച്
മൂലയിലേക്ക് വലിച്ചെറിയപ്പെട്ട തിണർപ്പുകളാണത്.
നിസ്സഹായതയുടെ ചുവരിൽ
എന്നെ ചാരിവച്ച പാടുകളാണത്.
പെയ്തുപോയേക്കാവുന്ന
ഉരുണ്ടു കൂടലുകളുടെ
കാർമേഘ കണങ്ങളാണത്..
കറുപ്പൊരു കടലാണ്!
അകമേ തിളച്ചുമറിഞ്ഞ്
ഇടുപ്പുപൊട്ടി നീരൊലിക്കും
കരിങ്കടൽ..
